Malarvaaka Kombathu


Song: Malarvaaka Kombathu
Artiste(s): P. Jayachandran & Rajalakshmi
Lyricist: Rafeeq Ahmed
Composer: Vidyasagar
Album: Ennum Eppozhum

Malarvaaka kombatthu
Manimegha thumbatthu
Mazhavillin thunchatthu
Chaanchaadu kiliye kiliye

Punarumbol pidayaathe
Chirakaale kudayaathe
Idanenchin manchatthil
Chaanchaadu kiliye kiliye

Veyilaari nee vaa vaa
Pakal poyi nee vaa vaa
Anuraaga kiliye kiliye
Chanchaadu kiliye kiliye

((Malarvaaka kombatthu
Manimegha thumbatthu
Mazhavillin thunchatthu
Chaanchaadu kiliye kiliye))

(Thelimaanatthoppil ninnoraa
Anuraagatthinkalonnithaa
Karineelakkanninullile deepamaalayaayi) (x2)

Kinaavilee janaalayil
Varoo varoo vilolayaayi
Vimookamente veenayil
Varoo varoo suraagamaayi

Akathaarin kiliye kiliye
Chaanchaadu kiliye kiliye

((Malarvaaka kombatthu
Manimegha thumbatthu
Mazhavillin thunchatthu
Chaanchaadu kiliye kiliye))

Kudamenthum njaattuvela pol
Kulir thookum nin thalodalil
Thina pookkum paadamaakave
Kaatthu nilkkave

Vibhaathamee himaambuvil
Varoo varoo prasaadamaayi
Oraayiram chiraathukal
Ithaayithaa suhaasamaayi

Karalaakum kiliye kiliye
Chaanchaadu kiliye kiliye

((Malarvaaka kombatthu
Manimegha thumbatthu
Mazhavillin thunchatthu
Chaanchaadu kiliye kiliye))

((Veyilaari nee vaa vaa
Pakal poyi nee vaa vaa
Anuraaga kiliye kiliye
Chanchaadu kiliye kiliye))

മലർവാക കൊമ്പത്ത്
മണിമേഘ തുമ്പത്തു
മഴവില്ലിൻ തുഞ്ചത്ത്
ചാഞ്ചാടു കിളിയേ കിളിയേ

പുണരുമ്പോൾ പിടയാതെ
ചിറകാലെ കുടയാതെ
ഇടനെഞ്ചിൻ മഞ്ചത്തിൽ
ചാഞ്ചാടു കിളിയേ കിളിയേ

വെയിലാറി നീ വാ വാ
പകൽ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ

((മലർവാക കൊമ്പത്ത്
മണിമേഘ തുമ്പത്തു
മഴവില്ലിൻ തുഞ്ചത്ത്
ചാഞ്ചാടു കിളിയേ കിളിയേ))

(തെളിമാനത്തോപ്പിൽ നിന്നൊരാ
അനുരാഗത്തിങ്കളൊന്നിതാ
കരിനീലക്കണ്ണിനുള്ളിലെ ദീപമാലയായി) (x2)

കിനാവിലീ ജനാലയിൽ
വരൂ വരൂ വിലോലയായി
വിമൂകമെൻറെ വീണയിൽ
വരൂ വരൂ സുരാഗമായി

അകതാരിൻ കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ

((മലർവാക കൊമ്പത്ത്
മണിമേഘ തുമ്പത്തു
മഴവില്ലിൻ തുഞ്ചത്ത്
ചാഞ്ചാടു കിളിയേ കിളിയേ))

കുടമേന്തും ഞാറ്റുവേല പോൽ
കുളിർ തൂകും നിൻ തലോടലിൽ
തിന പൂക്കും പാടമാകവേ
കാത്തു നിൽക്കവേ

വിഭാതമീ ഹിമാംബുവിൽ
വരൂ വരൂ പ്രസാദമായി
ഒരായിരം ചിരാതുകൾ
ഇതായിതാ സുഹാസമായി

കരളാകും കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ

((മലർവാക കൊമ്പത്ത്
മണിമേഘ തുമ്പത്തു
മഴവില്ലിൻ തുഞ്ചത്ത്
ചാഞ്ചാടു കിളിയേ കിളിയേ))

((വെയിലാറി നീ വാ വാ
പകൽ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ))

Leave a comment