Song: Irul Mazhayil (Reprise)
Artiste(s): Aravind Venugopal
Lyricist: Manoj Kuroor
Composer: Jakes Bejoy
Album: Angels
Irulmazhayil nanayukayaayi
Mezhuthiri than naalam
Nizhalukalil padarukayaayi
Ninamuthirum thaalam
Chuvadilizhayaam marana naagam
Idari veezhaam pathika vegam
Idayil nin vazhi thudaruka poraattam
Tharara.. thararaa.. thararaa.. rarara.
((Irulmazhayil nanayukayaayi
Mezhuthiri than naalam
Nizhalukalil padarukayaayi
Ninamuthirum thaalam))
Manassilurukum manjil mookam
Mizhikal nirayumbol
Maravil muralum raavin kaikal
Munakal neettumbol
Ulayil neerumee chenkanaladaril
Nizhalu veezhumee ven mukil vaanil
Theliyuvaan thadavukal thakaruvaan
Thudaru poraattam
Tharara.. thararaa.. thararaa.. rarara.
((Irulmazhayil nanayukayaayi
Mezhuthiri than naalam
Nizhalukalil padarukayaayi
Ninamuthirum thaalam))
Mozhiyiladarum mullin novil
Karalu muriyumbol
Mazhayiluthirum maunam kaattil
Vazhuthi veezhumbol
Chathikal moolumee man vazhiyarikil
Kothikal moodumee chenninanaavil
Ozhukuvaan murivukal
Thazhukuvaan
Thudaru poraattam
((Irulmazhayil nanayukayaayi
Mezhuthiri than naalam
Nizhalukalil padarukayaayi
Ninamuthirum thaalam))
((Chuvadilizhayaam marana naagam
Idari veezhaam pathika vegam))
((Idayil nin vazhi thudaruka poraattam
Tharara.. thararaa.. thararaa.. rarara.))
((Irulmazhayil nanayukayaayi
Mezhuthiri than naalam
Nizhalukalil padarukayaayi
Ninamuthirum thaalam))
ഇരുൾ മഴയിൽ നനയുകയായി
മെഴുതിരി തൻ നാളം
നിഴലുകളിൽ പടരുകയായി
നിണമുതിരും താളം
ചുവടിലിഴയാം മരണ നാഗം
ഇടറി വീഴാം പഥിക വേഗം
ഇടയിൽ നിൻ വഴി തുടരുക പോരാട്ടം
തരാരാ.. തരാരാ.. തരാരാ.. രരര.
((ഇരുൾ മഴയിൽ നനയുകയായി
മെഴുതിരി തൻ നാളം))
മേഘം.. മേഘം.. മേഘം
മനസ്സിലുരുകും മഞ്ഞിൽ മൂകം
മിഴികൾ നിറയുമ്പോൾ
മറവിൽ മുരളും രാവിൻ കൈകൾ
മുനകൾ നീട്ടുമ്പോൾ
ഉലയിൽ നീറുമീ ചെങ്കനലടരിൽ
തടവിലാളുമീ വെണ്മുകിൽ വാനിൽ
തെളിയുവാൻ തടവുകൾ തകരുവാൻ
തുടരു പോരാട്ടം
തരാരാ.. തരാരാ.. തരാരാ.. രരര.
((ഇരുൾ മഴയിൽ നനയുകയായി
മെഴുതിരി തൻ നാളം
നിഴലുകളിൽ പടരുകയായി
നിണമുതിരും താളം))
മോഴിയിലടരും മുള്ളിൻ നോവിൽ
കരളു മുറിയുമ്പോൾ
മഴയിലുതിരും മൌനം കാറ്റിൽ
വഴുതി വീഴുമ്പോൾ
ചതികൾ മൂളുമീ മണ്‍വഴിയരികിൽ
കൊതികൾ മൂടുമീ ചെന്നിണനാവിൽ
ഒഴുകുവാൻ മുറിവുകൾ
തഴുകുവാൻ
തുടരു പോരാട്ടം
((ഇരുൾ മഴയിൽ നനയുകയായി
മെഴുതിരി തൻ നാളം
നിഴലുകളിൽ പടരുകയായി
നിണമുതിരും താളം))
((ചുവടിലിഴയാം മരണ നാഗം
ഇടറി വീഴാം പഥിക വേഗം))
((ഇടയിൽ നിൻ വഴി തുടരുക പോരാട്ടം
തരാരാ.. തരാരാ.. തരാരാ.. രരര.))
((ഇരുൾ മഴയിൽ നനയുകയായി
മെഴുതിരി തൻ നാളം
നിഴലുകളിൽ പടരുകയായി
നിണമുതിരും താളം))