Nanayumee Mazha


Song: Nanayumee Mazha
Artiste(s): Sithara Balakrishnan
Lyricist: Gilu Thomas
Composer: Gopi Sunder
Album: Laila O Laila

Nanayumee mazha polente manasse
Ariyumo thennalinnente arike
Nimishame parayoo
Jeevitham mohanam
Uyire anayoo, hridayam nirayum
Pranayam nukaraan, nee en ushassil
Vidarum panineer malare

((Nanayumee mazha polente manasse
Ariyumo thennalinnente arike))

Nishayil oru pon thaaram thudare
Kan chimmunnen vaanil
Raavin koottaayaaro moolum
Innen kaathil melle

Pathivaayi njaan pokum vazhi
Puthuthaayi maarunnu
Nizhalaayi pin thudarunna pol thonnunnu
Nirayunnithen ullaakave
Parayaatthoraanandam
Porulonnu njaan thedunnithaa
Ninnolam

Malaraayi manamaayarike neeyo
Kanavo ninavo sathyamo mithyayo
Manasse manasse parayoo

((Nanayumee mazha polente manasse
Ariyumo thennalinnente arike))

Neeyen hritthinnullil theerkkum
Valayam snehapravaaham
Niramaayi manamaayi ee janmam
Priyane koode neeye

Pularvelayil puthumanjilaayi
Nin nenchilen maunam
Chitharunnathil poo polave sindhooram
Kankonilaayi njaan kaatthidaam
Kadalinte aazhangal
Nirasandhyayil thirinaalamaayi njaanille

Manassum neeye mazhayum neeye
Pokaam doore kaarmukil peythoraa raathri than
Paathayil nammal

((Nanayumee mazha polente manasse
Ariyumo thennalinnente arike
Nimishame parayoo
Jeevitham mohanam
Uyire anayoo, hridayam nirayoo
Pranayam nukaraan, nee en ushassil
Vidarum panineer malare))

നനയുമീ മഴ പോലെൻറെ മനസ്സേ
അറിയുമോ തെന്നലിന്നെൻറെ അരികെ
നിമിഷമേ പറയൂ
ജീവിതം മോഹനം
ഉയിരേ അണയൂ, ഹൃദയം നിറയും
പ്രണയം നുകരാൻ, നീ എൻ ഉഷസ്സിൽ
വിടരും പനിനീർ മലരേ

((നനയുമീ മഴ പോലെൻറെ മനസ്സേ
അറിയുമോ തെന്നലിന്നെൻറെ അരികെ))

നിശയിൽ ഒരു പൊൻതാരം തുടരെ
കണ്‍ ചിമ്മുന്നെൻ വാനിൽ
രാവിൻ കൂട്ടായാരോ മൂളും
ഇന്നെൻ കാതിൽ മെല്ലെ

പതിവായി ഞാൻ പോകും വഴി
പുതുതായി മാറുന്നു
നിഴലായി പിൻ തുടരുന്ന പോൽ തോന്നുന്നു
നിറയുന്നിതെൻ ഉള്ളാകവേ
പറയാത്തോരാനന്ദം
പൊരുളൊന്നു ഞാൻ തേടുന്നിതാ
നിന്നോളം

മലരായി മനമായരികെ നീയോ
കനവോ നിനവോ സത്യമോ മിഥ്യയോ
മനസ്സേ മനസ്സേ പറയൂ

((നനയുമീ മഴ പോലെൻറെ മനസ്സേ
അറിയുമോ തെന്നലിന്നെൻറെ അരികെ))

നീയെൻ ഹൃത്തിന്നുള്ളിൽ തീർക്കും
വലയം സ്നേഹപ്രവാഹം
നിറമായി മനമായി ഈ ജന്മം
പ്രിയനേ കൂടെ നീയേ

പുലർവേളയിൽ പുതു മഞ്ഞിലായി
നിൻ നെഞ്ചിലെൻ മൌനം
ചിതരുന്നതിൽ പൂ പോലവേ സിന്ദൂരം
കണ്‍ കോണിലായി ഞാൻ കാത്തിടാം
കടലിന്റെ ആഴങ്ങൾ
നിറസന്ധ്യയിൽ തിരിനാളമായി ഞാനില്ലേ

മനസ്സും നീയേ മഴയും നീയേ
പോകാം ദൂരെ കാർമുകിൽ പെയ്തൊരാ രാത്രി തൻ
പാതയിൽ നമ്മൾ

((നനയുമീ മഴ പോലെൻറെ മനസ്സേ
അറിയുമോ തെന്നലിന്നെൻറെ അരികെ
നിമിഷമേ പറയൂ
ജീവിതം മോഹനം
ഉയിരേ അണയൂ, ഹൃദയം നിറയും
പ്രണയം നുകരാൻ, നീ എൻ ഉഷസ്സിൽ
വിടരും പനിനീർ മലരേ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: