Nilaakkudame


Song: Nilaakkudame
Artiste(s): P. Jayachandran & Minmini
Lyricist: B.K. Harinarayanan
Composer: Deepak Dev
Album: Chirakodinja Kinaavukal

Nilaakkudame, nilaakkudame
Nisheethiniyaayi vinnoram vaa
Kinaakkadalil, thuzhanjalayaan
Mukil medayum changaadam thaa

((Nilaakkudame))

Valare naalaayi thammil
Ariyumenne thonni
Kanmunnil aadyam kanda naal
Kanakamaninoolaal ninte
Karalinaale thunnum
Thoovaalayekaan vannatho

Paazhmuraliyaaya njaan
Nee anayum maathrayil
Swaraanguramaayi sadaa hridayam
Prabhaamayamaayi thozhee

((Nilaakkudame, nilaakkudame
Nisheethiniyaayi vinnoram vaa))
((Nilaakkudame))

Vayal varambil moolum
Kathiruvaalan maine
Kainokki ellaam chollumo
Oru madhura soochitthumbaal
Pathiye nullum pole
Sukhanovil ullam vingiyo

Ezhukadalaazhamaayi
Nee nirayumennilaayi
Manorathamo malarvaniyil
Maraalikayaayi maaree..

((Nilaakkudame, nilaakkudame
Nisheethiniyaayi vinnoram vaa
Kinaakkadalil, thuzhanjalayaan
Mukil medayum changaadam thaa))

En koode vaa
Changaadam thaa
En koode vaa

നിലാക്കുടമേ, നിലാക്കുടമേ
നിശീഥിനിയായി വിണ്ണോരം വാ
കിനാക്കടലിൽ, തുഴഞ്ഞലയാൻ
മുകിൽ മെടയും ചങ്ങാടം താ

((നിലാക്കുടമേ))

വളരെ നാളായി തമ്മിൽ
അറിയുമെന്നേ തോന്നി
കണ്മുന്നിൽ ആദ്യം കണ്ട നാൾ
കനകമണിനൂലാൽ നിന്റെ
കരളിനാലെ തുന്നും
തൂവാലയേകാൻ വന്നതോ

പാഴ്മുരളിയായ ഞാൻ
നീ അണയും മാത്രയിൽ
സ്വരാംഗുരമായി സദാഹൃദയം
പ്രഭാമയമായി തോഴീ

((നിലാക്കുടമേ, നിലാക്കുടമേ
നിശീഥിനിയായി വിണ്ണോരം വാ))
((നിലാക്കുടമേ))

വയൽ വരമ്പിൽ മൂളും
കതിരുവാലൻ മൈനേ
കൈനോക്കി എല്ലാം ചൊല്ലുമോ
ഒരു മധുര സൂചിത്തുമ്പാൽ
പതിയെ നുള്ളും പോലെ
സുഖനോവിൽ ഉള്ളം വിങ്ങിയോ

എഴുകടലാഴമായി
നീ നിറയുമെന്നിലായി
മനോരഥമോ മലർവനിയിൽ
മരാളികയായി മാറീ..

((നിലാക്കുടമേ, നിലാക്കുടമേ
നിശീഥിനിയായി വിണ്ണോരം വാ
കിനാക്കടലിൽ, തുഴഞ്ഞലയാൻ
മുകിൽ മെടയും ചങ്ങാടം താ))

എൻ കൂടെ വാ
ചങ്ങാടം താ
എൻ കൂടെ വാ

Leave a comment