Song: Konchi Konchi
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Vismayathumpathu
Konchi konchi vilikkunna kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna karaye piriyaan
Kadalinte karalinnaakumo
Ninnilennum nirayum enneyini marakkaan
Ninte kanavukalkkaakumo
Enthinaaninnu nin lola manassil
Akalaanulloru bhavam
Enne piriyaanulla vicharam
((Konchi konchi vilikkunna kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna karaye piriyaan
Kadalinte karalinnaakumo
Ninnilennum nirayum enneyini marakkaan
Ninte kanavukalkkaakumo))
Kadalala polum aayiram ven nura
Kaikalal karaye thedumpol
Ninneyum thaedi nin vazhitthaarayil
Neerum manamode njan nilppoo
Chirakadichuyarumen chithrapratheekshakal
Kanalaayerinjadangunnoo
Neyillenkil nin ormmakalillenkil
Swapnangalillatheyakum njaanoru
Paazhmarubhoomiyaakum
((Konchi konchi vilikkunna kaattine marakkan
Poovaamkurunnilaykkakumo))
Kaattin oonjaal illenkil engine
Poovukal thulli thulli chaanchaadum
Neeyaam nizhalthanalillenkil ennile
Swapnangalengane virinjaadum
Vida parannakalumen nenchile mohangal
Neeyennarikilillenkil
Vida parayaan ninakkengane kazhiyum
Namirupaerallallo;
Nammaliru perallallo
((Konchi konchi vilikkunna kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna karaye piriyaan
Kadalinte karalinnaakumo
Ninnilennum nirayum enneyini marakkaan
Ninte kanavukalkkaakumo))
((Enthinaaninnu nin lola manassil
Akalaanulloru bhavam
Enne piriyaanulla vicharam))
((Konchi konchi vilikkunna kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna karaye piriyaan
Kadalinte karalinaakumo))
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാംകുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിൻറെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിൻറെ കനവുകൾക്കാകുമോ
എന്തിനാണിന്നു നിൻ ലോല മനസ്സിൽ
അകലാനുള്ളോരു ഭാവം
എന്നെ പിരിയാനുള്ള വിചാരം
((കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാംകുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിൻറെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിൻറെ കനവുകൾക്കാകുമോ))
കടലല പോലും ആയിരം വെണ്‍നുര
കൈകളാൽ കരയെ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ
നീറും മനമോടെ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ
കനലായെരിഞ്ഞടങ്ങുന്നൂ
നീയില്ലെങ്കിൽ നിൻ ഓർമ്മകളില്ലെങ്കിൽ
സ്വപ്നങ്ങളില്ലാതെയാകും ഞാനൊരു
പാഴ്മരുഭൂമിയാകും
((കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാംകുരുന്നിലയ്ക്കാകുമോ))
കാറ്റിൻ ഊഞ്ഞാൽ ഇല്ലെങ്കിൽ എങ്ങിനെ
പൂവുകൾ തുള്ളി തുള്ളി ചാഞ്ചാടും
നീയാം നിഴൽതണലില്ലെങ്കിൽ എന്നിലെ
സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും
വിട പറന്നകലുമെൻ നെഞ്ചിലെ മോഹങ്ങൾ
നീയെന്നരികിലില്ലെങ്കിൽ
വിട പറയാൻ നിനക്കെങ്ങനെ കഴിയും
നാമിരുപേരല്ലല്ലോ
നമ്മളിരു പേരല്ലല്ലോ
((കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാംകുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിൻറെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിൻറെ കനവുകൾക്കാകുമോ))
((എന്തിനാണിന്നു നിൻ ലോല മനസ്സിൽ
അകലാനുള്ളോരു ഭാവം
എന്നെ പിരിയാനുള്ള വിചാരം))
((കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാംകുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിൻറെ കരളിന്നാകുമോ))