O Nenchil


Song: Oho Nenchil
Artiste(s): Vishnu Mohan Sithara
Lyricist: Engandiyoor Chandrasekharan
Composer: Vishnu Mohan Sithara
Album: Kumbasaram

O nenchil thatti maayaathe nilkkum
Novin mounam pole
O nizhalaayi koode thengunnathenthe
Ennil ninnanayaattha theeye

Nakshathrangal thaazhe porumo
Kannil minni thaane maayumo
Ullinnullil aaro thengiyo
Minnaayi ninnayai veendum maanjuvo

You’re my love.. You’re my love (x2)

Vidhiyaayi kathayaayi pathirukalaayi
Pathivar parayum pazhamozhiyil
Irulaal varavaayi porulariyaan
Ee yaamam

Murivaayi novaayi vida parayaan
Vingunne.. vingunne
Azhalaayi nizhalaayi akalukayaayi
Ee theeram dhoore

(Aaro nenchil thatti paadee
Avanaaro.. enne thedum njaano) (x2)

Ninavil kanavil viriyukayaayi
Thaliraayi thazhukum nin mukhavum
Thunayaayi arikil manamariyaan
Nee ennum

Puzhayaayi alivaayi alayoliyaayi
Paayunne.. patharunne
Kadalaayi kaattaayi thedukayaayi
Ee janmam neele

((Aaro nenchil thatti paadee
Avanaaro.. enne thedum njaano)) (x2)

((O nenchil thatti maayaathe nilkkum
Novin mounam pole
O nizhalaayi koode thengunnathenthe
Ennil ninnanayaattha theeye))

((Nakshathrangal thaazhe porumo
Kannil minni thaane maayumo
Ullinnullil aaro thengiyo
Minnaayi ninnayai veendum maanjuvo))

ഓ നെഞ്ചിൽ തട്ടി മായാതെ നിൽക്കും
നോവിൻ മൌനം പോലെ
ഓ നിഴലായി കൂടെ തേങ്ങുന്നതെന്തേ
എന്നിൽ നിന്നണയാത്ത തീയേ

നക്ഷത്രങ്ങൾ താഴേ പോരുമോ
കണ്ണിൽ മിന്നി താനേ മായുമോ
ഉള്ളിന്നുള്ളിൽ ആരോ തേങ്ങിയോ
മിന്നായി നിന്നായി വീണ്ടും മാഞ്ഞുവോ

യു’ർ മൈ ലവ്.. യു’ർ മൈ ലവ് (x2)

വിധിയായി കഥയായി പതിരുകളായി
പതിവർ പറയും പഴമൊഴിയിൽ
ഇരുളാൽ വരവായി പൊരുളറിയാൻ
ഈ യാമം

മുറിവായി നോവായി വിട പറയാൻ
വിങ്ങുന്നേ.. വിങ്ങുന്നേ
അഴലായി നിഴലായി അകലുകയായി
ഈ തീരം ദൂരെ

(ആരോ നെഞ്ചിൽ തട്ടി പാടീ
അവനാരോ.. എന്നെ തേടും ഞാനോ) (x2)

നിനവിൽ കനവിൽ വിരിയുകയായി
തളിരായി തഴുകും നിൻ മുഖവും
തുണയായി അരികിൽ മനമറിയാൻ
നീ എന്നും

പുഴയായി അലിവായി അലയൊലിയായി
പായുന്നേ.. പതറുന്നേ
കടലായി കാറ്റായി തേടുകയായി
ഈ ജന്മം നീളെ

((ആരോ നെഞ്ചിൽ തട്ടി പാടീ
അവനാരോ.. എന്നെ തേടും ഞാനോ)) (x2)

((ഓ നെഞ്ചിൽ തട്ടി മായാതെ നിൽക്കും
നോവിൻ മൌനം പോലെ
ഓ നിഴലായി കൂടെ തേങ്ങുന്നതെന്തേ
എന്നിൽ നിന്നണയാത്ത തീയേ))

((നക്ഷത്രങ്ങൾ താഴേ പോരുമോ
കണ്ണിൽ മിന്നി താനേ മായുമോ
ഉള്ളിന്നുള്ളിൽ ആരോ തേങ്ങിയോ
മിന്നായി നിന്നായി വീണ്ടും മാഞ്ഞുവോ))

Leave a comment