Mizhikalkkinnenthu Thelicham


Song: Mizhikalkkinnenthu Velicham
Artiste(s): Vijay Jesudas & Sujatha
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Vismayathumpathu

Mizhikalkkinnenthu velicham
Mozhikalkkinnenthu thelicham
Kaanaamo…..

Mizhikalkkinnenthu velicham
Mozhikalkkinnenthu thelicham
Kaanaamo
Oru maayaajaala penkodiyayi
Ariyaathennaathmaavil thottu thottival nilkkumpol
Kaanaamo… kaanaamo..

((Mizhikalkkinnenthu velicham
   Mozhikalkkinnenthu thelicham
   Kaanaamo
   Oru maayaajaala penkodiyayi
   Ariyaathennaathmaavil thottu thottival nilkkumpol
   Kaanaamo… kaanaamo.. kaanaamo………..))

Ethra kothichittum kaanaan vayyallo
Kandillennaalum kaanaamarayathavalille
Ethravilichittum maruvili ketteela
Kettillennaalum kaathoratthavalille

Oru theerathoru nomparamayi
Njaanennetthanne thaedunnaeram
Aathmaavin swanthamaayi vannavane
Parayoo njaanavide njaanavide…..

((Mizhikalkkinnenthu velicham
   Mozhikalkkinnenthu thelicham
   Kaanaamo
   Oru maayaajaala penkodiyayi
   Ariyaathennaathmaavil thottu thottival nilkkumpol
   Kaanaamo… kaanaamo.. kaanaamo………..))

((Mizhikalkkinnenthu velicham
  Mozhikalkkinnenthu thelicham)) (x2)  

Mookarahasyangal orunaal velivaakum
Maayikamaunangal raagaalaapa swaramaakum
Ishtavasanthangal iniyum varavaakum
Vidarum poovukalil theliyum devee ninroopam

Oru snehathin naalavumaayennarikatthu
Nilkkum ningade
Ullin ulliloridamundenkil njanavide
Parayoo njaanavide njaanavide

((Mizhikalkkinnenthu velicham
   Mozhikalkkinnenthu thelicham
   Kaanaamo
   Oru maayaajaala penkodiyayi
   Ariyaathennaathmaavil thottu thottival nilkkumpol
   Kaanaamo… kaanaamo.. kaanaamo………..))

മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം
കാണാമോ…..

മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം
കാണാമോ
ഒരു മായാജാല പെണ്‍കൊടിയായി
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ… കാണാമോ..

((മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം
കാണാമോ
ഒരു മായാജാല പെണ്‍കൊടിയായി
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ… കാണാമോ.. .))

എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ
എത്രവിളിച്ചിട്ടും മറുവിളി കേട്ടീല
കേട്ടില്ലെന്നാലും കാതോരത്തവളില്ലേ

ഒരു തീരത്തൊരു നൊമ്പരമായി
ഞാനെന്നെത്തന്നെ തേടുന്നേരം
ആത്മാവിൻ സ്വന്തമായി വന്നവനേ
പറയൂ ഞാനവിടെ ഞാനവിടെ…..

((മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം
കാണാമോ
ഒരു മായാജാല പെണ്‍കൊടിയായി
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ… കാണാമോ.. .))

((മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം)) (x2)  

മൂകരഹസ്യങ്ങൾ ഒരുനാൾ വെളിവാകും
മായികമൌനങ്ങൾ രാഗാലാപ സ്വരമാകും
ഇഷ്ടവസന്തങ്ങൾ ഇനിയും വരവാകും
വിടരും പൂവുകളിൽ തെളിയും ദേവീ നിൻരൂപം

ഒരു സ്നേഹത്തിൻ നാളവുമായെന്നരികത്ത്
നിൽക്കും നിങ്ങടെ
ഉള്ളിൻ ഉള്ളിലോരിടമുണ്ടെങ്കിൽ ഞാനവിടെ
പറയൂ ഞാനവിടെ ഞാനവിടെ

((മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം
കാണാമോ
ഒരു മായാജാല പെണ്‍കൊടിയായി
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ… കാണാമോ.. .))

Leave a comment