Song: Koottil Ninnum
Artiste(s): K.J. Jesudas
Lyricist: Poovachal Khader
Composer: Reghukumar
Album: Thalavattom
Koottil ninnum mettil vanna painkiliyalle
Thoovelicham kori nilkkum pookkaniyalle
Aakaasham thaazhunnoo
Neehaaram thookunnoo
Kathirolikal padarunnoo
Irulalakal akalunnoo
Pularnnu pularnnu thelinju thelinju
Chuvannu thuduttha maanam nokki
((Koottil ninnum mettil vanna painkiliyalle
Thoovelicham kori nilkkum pookkaniyalle))
Ee vazhiyarikil, ee thirunadayil
Ee vazhiyarikil, ee thirunadayil
Ponnin nukil tharum ilam niram vaaricchoodi
Manjin thukil padam idum sumathadangal pookee
Maranthakanangal ozhukki manassil
Kurichu tharunnu nin sangeetham
((Koottil ninnum mettil vanna painkiliyalle
Thoovelicham kori nilkkum pookkaniyalle))
Then kani nirakal, then ithalanikal
Then kani nirakal, then ithalanikal
Thennal narum narum malar manam engum veeshee
Kaathil kalam kalam kulir mridhu swarangal mooleee
Anantha pathangal kadannu ananju
Paranju tharunnu nin kinnaaram
((Koottil ninnum mettil vanna painkiliyalle
Thoovelicham kori nilkkum pookkaniyalle))
((Aakaasham thaazhunnoo
Neehaaram thookunnoo
Kathirolikal padarunnoo
Irulalakal akalunnoo))
((Pularnnu pularnnu thelinju thelinju
Chuvannu thuduttha maanam nokki))
((Koottil ninnum mettil vanna painkiliyalle
Thoovelicham kori nilkkum pookkaniyalle))
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കനിയല്ലേ
ആകാശം താഴുന്നൂ
നീഹാരം തൂകുന്നൂ
കതിരോളികൾ പടരുന്നൂ
ഇരുളലകൾ അകലുന്നൂ
പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
((കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കനിയല്ലേ))
ഈ വഴിയരികിൽ, ഈ തിരുനടയിൽ
ഈ വഴിയരികിൽ, ഈ തിരുനടയിൽ
പൊന്നിൻ നുകിൽ തരും ഇളം നിറം വാരിച്ചൂടി
മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകീ
മരന്തകണങ്ങൾ ഒഴുക്കി മനസ്സിൽ
കുറിച്ചു തരുന്നു നിൻ സംഗീതം
((കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കനിയല്ലേ))
തേൻ കണി നിരകൾ, തേൻ ഇതളണികൾ
തേൻ കണി നിരകൾ, തേൻ ഇതളണികൾ
തെന്നൽ നറും നറും മലർ മനം എങ്ങും വീശീ
കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളീ
അനന്തപഥങ്ങൾ കടന്നു അണഞ്ഞു
പറഞ്ഞു തരുന്നു നിൻ കിന്നാരം
((കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കനിയല്ലേ))
((ആകാശം താഴുന്നൂ
നീഹാരം തൂകുന്നൂ
കതിരോളികൾ പടരുന്നൂ
ഇരുളലകൾ അകലുന്നൂ))
((പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി))
((കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കനിയല്ലേ))