Song: Priyane
Artiste(s): Sujatha & K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Vismayathumpathu
Priyane neeyenne ariyaathirunnaal
Enthinaniniyente janmam
Priyane nin viral meettiyunaraan
Veruthe mohikkayaano
Njanam thanthrikal poyoru veena
((Priyane neeyenne ariyathirunnal
Enthinaniniyente janmam
Priyane nin viral meettiyunaraan
Veruthe mohikkayaano
Njanam thanthrikal poyoru veena))
Oru Varnnaswapnathil chirakadichuyarumpol
Kanmani ninne njaanariyunnu
Kalpanajaalakam thurannu vechappol
Kanikanda kaazhchayaa nin roopam
Ponmulam thandil nin gaanarahasyam
Paalnilaa paalayil nin vasantham
Nin mozhiyum mizhiyum njaanalle
((Priyane))
((Priyane neeyenne ariyathirunnal
Enthinaniniyente janmam))
Thaalilathumpile manjilam thullikal
Marathakamutthaayi pozhiyumpol
Nakshathravaadiyil paurnami kanyaka
Thaaraka mullappoo korkkumpol
Thennalil nin mridhu nishwasagandham
Minnalil kaivalachantham
Ninnazhakum kavithayum onnakunnu
((Priyane neeyenne ariyathirunnal
Enthinaniniyente janmam
Priyane nin viral meettiyunaraan
Veruthe mohikkayaano
Njanam thanthrikal poyoru veena))
((Njanam thanthrikal poyoru veena))
പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികൾ പോയൊരു വീണ
((പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികൾ പോയൊരു വീണ))
ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണി നിന്നെ ഞാനറിയുന്നു
കല്പനാജാലകം തുറന്നു വെച്ചപ്പോൾ
കണികണ്ട കാഴ്ചയാ നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം
പാൽനിലാ പാലയിൽ നിൻ വസന്തം
നിൻ മൊഴിയും മിഴിയും ഞാനല്ലേ
((പ്രിയനേ))
((പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം))
താളിലതുമ്പിലെ മഞ്ഞിളം തുള്ളികൾ
മരതകമുത്തായി പൊഴിയുമ്പോൾ
നക്ഷത്രവാടിയിൽ പൌർണമി കന്യക
താരക മുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദു നിശ്വാസഗന്ധം
മിന്നലിൽ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു
((പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികൾ പോയൊരു വീണ))
((ഞാനാം തന്ത്രികൾ പോയൊരു വീണ))