Song: Chantham Thelinju
Artiste(s): Rahul & Mridula Warrier / P. Jayachandran
Lyricist: P.S. Rafeeq
Composer: Ouseppachen
Album: Uttopiyayile Raajaavu
Chantham thelinju, chandrika vannu
Pichakappoonthirayil
Mutthassimaavin chellakkombinmel
Illillaa paattunarnnu
Raagilamozhukaan varavaayi
Jeevaniloru naadham
((Chantham thelinju, chandrika vannu
Pichakappoonthirayil
Mutthassimaavin chellakkombinmel
Illillaa paattunarnnu))
Thatthicchadiyarikoru kombin
Poonkulayil nritham veykkum
Perariyaa poovan kiliye, vaayo
Neeyetho paattinnullil
Aaraarum kaanaa chantham
Kuttikkotu cheruvaalaatti, poroo
Kaakkapponnolam kanavu tharaam
Kaitha polum ninavu tharaam
Swaramezhum chikayum kiliye
Mazhavillin varnnam thannaal
Thoovalonnu tharaamo
((Chantham thelinju, chandrika vannu
Pichakappoonthirayil
Mutthassimaavin chellakkombinmel
Illillaa paattunarnnu))
Etthaappoovinithalu pozhiykkum
Cheruchella kaatte ninte
Kaanaakkaikkumbil niraye, theno
Mazhaveena kambikal meetti
Malarvalliyiloonjaalaadi
Mulavenuviloothunnetho, novo
Arayaalin thunchatthe, kaavile
Thevarengaanum koottinundo
Kunnimani chilanka kettaam
Swapnatthin chuvadum nalkaam
Paadaan varaamo
((Chantham thelinju, chandrika vannu
Pichakappoonthirayil
Mutthassimaavin chellakkombinmel
Illillaa paattunarnnu))
ചന്തം തെളിഞ്ഞു, ചന്ദ്രിക വന്നു
പിച്ചകപ്പൂന്തിരയിൽ
മുത്തശ്ശിമാവിൻ ചെല്ലക്കൊമ്പിന്മേൽ
ഇല്ലില്ലാ പാട്ടുണർന്നു
രാഗിലമൊഴുകാൻ വരവായി
ജീവനിലൊരു നാദം
((ചന്തം തെളിഞ്ഞു, ചന്ദ്രിക വന്നു
പിച്ചകപ്പൂന്തിരയിൽ
മുത്തശ്ശിമാവിൻ ചെല്ലക്കൊമ്പിന്മേൽ
ഇല്ലില്ലാ പാട്ടുണർന്നു))
തത്തിച്ചാടിയരികൊരു കൊമ്പിൻ
പൂങ്കുലയിൽ നൃത്തം വെയ്ക്കും
പേരറിയാ പൂവൻ കിളിയേ, വായോ
നീയേതോ പാട്ടിന്നുള്ളിൽ
ആരാരും കാണാചന്തം
കുട്ടിക്കൊടു ചെറുവാലാട്ടി, പോരൂ
കാക്കപ്പോന്നോളം കനവു തരാം
കൈത പോലും നിനവു തരാം
സ്വരമേഴും ചികയും കിളിയേ
മഴവില്ലിൻ വർണ്ണം തന്നാൽ
തൂവലൊന്നു തരാമോ
((ചന്തം തെളിഞ്ഞു, ചന്ദ്രിക വന്നു
പിച്ചകപ്പൂന്തിരയിൽ
മുത്തശ്ശിമാവിൻ ചെല്ലക്കൊമ്പിന്മേൽ
ഇല്ലില്ലാ പാട്ടുണർന്നു))
എത്താപ്പൂവിനിതളു പൊഴിയ്ക്കും
ചെറുചെല്ല കാറ്റേ നിൻറെ
കാണാക്കൈക്കുമ്പിൽ നിറയെ, തേനോ
മഴവീണ കമ്പികൾ മീട്ടി
മലർവള്ളിയിലൂഞ്ഞാലാടി
മുളവേണുവിലൂതുന്നേതോ, നോവോ
അരയാലിൻ തുഞ്ചത്തെ, കാവിലേ
തേവരെങ്ങാനും കൂട്ടിനുണ്ടോ
കുന്നിമണി ചിലങ്ക കെട്ടാം
സ്വപ്നത്തിൻ ചുവടും നൽകാം
പാടാൻ വരാമോ
((ചന്തം തെളിഞ്ഞു, ചന്ദ്രിക വന്നു
പിച്ചകപ്പൂന്തിരയിൽ
മുത്തശ്ശിമാവിൻ ചെല്ലക്കൊമ്പിന്മേൽ
ഇല്ലില്ലാ പാട്ടുണർന്നു))