Venpakal Kili


Song: Venpakal Kili
Artiste(s): Sachin Warrier & Shwetha Mohan
Lyricist: Santhosh Verma
Composer: M. Jayachandran
Album: Nirnayakam

Vaanam thiranje
Kanavukal choodi parannoo

Venpakal kili paattu mooli pokayo
Koodeyaaro peeli veeshum thennalo

Ven thaaram kathiritta
Vellaaram mukilukal
Kannaadi kalimuttam thediyo
Raakkaalam veluppikkum
Vattaaram vilakkinu
Moovanthippadi vare koottu pokayo

((Vaanam thiranje
Kanavukal choodi parannoo))

((Venpakal kili paattu mooli pokayo
Koodeyaaro peeli veeshum thennalo))

Venalinte pollum maaril manjumaari pol
Novukalkku meethe vaakkin thulli peythuvo
Nimishanadhiyil neenthiyetthum pon maraalikal
Iniyuminiyum omaniykkaanekum ormmakal

O.. ezhaam kadal theeram melle kaikal neettiyo
Kaanaakkare pokaan moham manchaleriyo

((Vaanam thiranje
Kanavukal choodi parannoo))

((Venpakal kili paattu mooli pokayo
Koodeyaaro peeli veeshum thennalo))

വാനം തിരഞ്ഞേ
കനവുകൾ ചൂടി പറന്നൂ

വെണ്‍പകൽ കിളി പാട്ടു മൂളി പോകയോ
കൂടെയാരോ പീലി വീശും തെന്നലോ

വെണ്‍താരം കതിരിട്ട
വെള്ളാരം മുകിലുകൾ
കണ്ണാടി കളിമുറ്റം തേടിയോ
രാക്കാലം വെളുപ്പിക്കും
വട്ടാരം വിളക്കിനു
മൂവന്തിപ്പടി വരെ കൂട്ടു പോകയോ

((വാനം തിരഞ്ഞേ
കനവുകൾ ചൂടി പറന്നൂ))

((വെണ്‍പകൽ കിളി പാട്ടു മൂളി പോകയോ
കൂടെയാരോ പീലി വീശും തെന്നലോ))

വേനലിൻറെ പൊള്ളും മാറിൽ മഞ്ഞുമാരി പോൽ
നോവുകൾക്കു മീതെ വാക്കിൻ തുള്ളി പെയ്തുവോ
നിമിഷനദിയിൽ നീന്തിയെത്തും പൊൻമരാളികൾ
ഇനിയുമിനിയും ഒമാനിയ്ക്കാനേകും ഓർമ്മകൾ

ഓ.. ഏഴാം കടൽ തീരം മെല്ലെ കൈകൾ നീട്ടിയോ
കാണാക്കരെ പോകാൻ മോഹം മഞ്ചലേറിയോ

((വാനം തിരഞ്ഞേ
കനവുകൾ ചൂടി പറന്നൂ))

((വെണ്‍പകൽ കിളി പാട്ടു മൂളി പോകയോ
കൂടെയാരോ പീലി വീശും തെന്നലോ))

Leave a comment