Hemanthamen


Song: Hemanthamen
Artiste(s): Vijay Jesudas
Lyricist: B. K. Harinarayanan
Composer: Rahul Raj
Album: Kohinoor

Haa. haaa. haa
Laa lala. lalalaalala

Hemanthamen, kaikkumbilil
Thoovum nilaa poovu nee
Poonkaattu pol, ninnullile
Poonchilla thedunnu njaanithaa

Kili paadunna paattente kaathil
Kaliyothunnu nin vaakku pole
Athilolam, anuraagam
Thenmaariyaayi

Ninte maunavum,
Mozhiyizha thunniyekave
Ennumee vazhee,
Kanavode kaatthirunnu njaan

En nimishangalaananda shalabhangalaayi
Innalayunnu ninnormmayaake

Nenchinnoonjaalil melle ninneyennum
Thaaraattaamomal poove

Haa. haaa. haa
Laa lala. lalalaalala
http://www.srsmusiq.wordpress.com
((Hemanthamen, kaikkumbilil
  Thoovum nilaa poovu nee))

Sa Ni Sa Pa Ma Pa Pa Ma Ga Ri Sa Ri Ni

Kannilaayiram mezhuthiri minnidunna pol
Melle vannu nee, chirimalaraadyamekave
Nin shishirangalila peytha pularvelayil
Njaan mazhavillinnithalaayi maari
Minnal kanchimmum thaaram poleyennil
Cheraamo ennum kanne

((Hemanthamen, kaikkumbilil
  Thoovunnilaa poovu nee
  Poonkaattu pol, ninnullile
  Poonchilla thedunnu njaanithaa))

((Kili paadunna paattente kaathil
  Kaliyothunnu nin vaakku pole
  Athilolam, anuraagam
  Thenmaariyaayi))

ഹാ. ഹാ  ഹാ
ലാ ലല. ലലലാലാല

ഹേമന്തമെൻ, കൈക്കുമ്പിളിൽ
തൂവും നിലാ പൂവു നീ
പൂങ്കാറ്റു പോൽ, നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ

കിളി പാടുന്ന പാട്ടെൻറെ  കാതിൽ
കളിയോതുന്നു നിൻ വാക്കു പോലെ
അതിലോലം, അനുരാഗം
തേന്മാരിയായി

നിൻറെ മൌനവും,
മോഴിയിഴ തുന്നിയേകവേ
എന്നുമീ വഴീ,
കനവോടെ കാത്തിരുന്നു ഞാൻ

എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായി
ഇന്നലയുന്നു നിന്നോർമ്മയാകെ

നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെയെന്നും
താരാട്ടാമോമൽ പൂവേ

ഹാ. ഹാ  ഹാ
ലാ ലല. ലലലാലാല

((ഹേമന്തമെൻ, കൈക്കുമ്പിളിൽ
 തൂവും നിലാ പൂവു നീ))

സ നി സ പ മ പ പ മ ഗ രി സ രി നി

കണ്ണിലായിരം മെഴുതിരി മിന്നിടുന്ന പോൽ
മെല്ലെ വന്നു നീ, ചിരിമലരാദ്യമേകവേ
നിൻ ശിഷിരങ്ങളില പെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിന്നിതളായി മാറി
മിന്നൽ കണ്‍ചിമ്മും താരം പോലെയെന്നിൽ
ചേരാമോ എന്നും കണ്ണേ

((ഹേമന്തമെൻ, കൈക്കുമ്പിളിൽ
  തൂവും നിലാ പൂവു നീ
  പൂങ്കാറ്റു പോൽ, നിന്നുള്ളിലെ
  പൂഞ്ചില്ല തേടുന്നു ഞാനിതാ))

((കിളി പാടുന്ന പാട്ടെൻറെ  കാതിൽ
  കളിയോതുന്നു നിൻ വാക്കു പോലെ
  അതിലോലം, അനുരാഗം
  തേന്മാരിയായി))

Leave a comment