Kaathirunnu Kaathirunnu


Song: Kaathirunnu Kaatthirunnu
Artiste(s): Shreya Ghoshal
Lyricist: Rafeek Ahmed
Composer: M. Jayachandran
Album: Ennu Ninte Moideen

Kaatthirunu kaatthirunnu
Puzha melinju kadavozhinju
Kaalavum kadannu poyi
Venalil dhalangal pol
Valakaloornnu poyi

Ortthirunnu ortthirunnu
Nizhalu pole chirakodinju
Kaattilaadi naalamaayi
Noolu pole nertthu poyi
Chiri marannu poyi

Oro neram thorum neelum yaamam thorum
Ninte ormmayaalerinjidunnu njaan
Ororo maarikkaarum ninte maunam pole
Enikkayi peyyumennu kaatthu njaan

Mazha maari veyilaayi, dinamere kozhiyunnoo
Thenni thenni.. kannil maayum
Ninne kaanaan.. ennum ennum ennum

((Kaatthirunu kaatthirunnu
Puzha melinju kadavozhinju
Kaalavum kadannu poyi
Venalil dhalangal pol
Valakaloornnu poyi))

Olam moolum paattil neengum thonikkaaraa
Ninte koottinaayi kothichirunnu njaan
Innolam kaanaappookal eeran mullakkaavil
Namukkaayi maathramonnu pookkumo

Thiri pole kariyunnoo.. Thira pole thirayunnoo
Chimmichimmi nokkum neram
Munnil pinnil.. ennum ennum ennum

((Kaatthirunu kaatthirunnu
Puzha melinju kadavozhinju
Kaalavum kadannu poyi
Venalil dhalangal pol
Valakaloornnu poyi))

കാത്തിരുന്നു കാത്തിരുന്ന്
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയി
വേനലിൽ ദളങ്ങൾ പോൽ
വളകളൂർന്നു പോയി

ഓർത്തിരുന്നു ഓർത്തിരുന്നു
നിഴലു പോലെ ചിറകൊടിഞ്ഞു
കാറ്റിലാടി  നാളമായി
നൂലു പോലെ നേർത്തു പോയി
ചിരി മറന്നു പോയി

ഓരോ നേരം തോറും നീളും യാമം തോറും
നിൻറെ ഓർമ്മയാലെരിഞ്ഞിടുന്നു  ഞാൻ
ഓരോരോ മാരിക്കാറും നിൻറെ മൌനം പോലെ
എനിക്കായി പെയ്യുമെന്നു കാത്തു ഞാൻ

മഴ മാറി വെയിലായി, ദിനമേറെ കൊഴിയുന്നൂ
തെന്നി തെന്നി.. കണ്ണിൽ മായും
നിന്നെ കാണാൻ.. എന്നും എന്നും എന്നും

((കാത്തിരുന്നു കാത്തിരുന്ന്
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയി
വേനലിൽ ദളങ്ങൾ പോൽ
വളകളൂർന്നു പോയി))

ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിൻറെ കൂട്ടിനായി കൊതിച്ചിരുന്നു ഞാൻ
ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായി മാത്രമൊന്നു പൂക്കുമോ

തിരി പോലെ കരിയുന്നൂ.. തിര പോലെ തിരയുന്നൂ
ചിമ്മി ചിമ്മി  നോക്കും നേരം
മുന്നിൽ പിന്നിൽ.. എന്നും എന്നും എന്നും

((കാത്തിരുന്നു കാത്തിരുന്ന്
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയി
വേനലിൽ ദളങ്ങൾ പോൽ
വളകളൂർന്നു പോയി))

 

Leave a comment