Vaanam Chaayum


Song: Vaanam Chaayum
Artiste(s): K.S. Harishankar
Lyricist: Rajeev Nair
Composer: Vidyasagar
Album: Anarkkali

Vaanam, chaayum, theeram thaaraattum
Kaalam, moolum, thaaram kaathorkkum

Ala polaval ennil, vala neythoru swapnam
Mizhi moodumee neram, irul veeshumee neram

Maayumo, maarumo, kaanal kaarmegham

((Vaanam, chaayum, theeram thaaraattum
Kaalam, moolum, thaaram kaathorkkum))

Raappalunkin thulli veena paayal puzhayil
Chaanjulanja chandrabimbam, thaane polinjo

Naam thuzhanja neerkkothumbin omalppadiyil
Nee paranja pekkathakal paade maranno

Vili kelkkumenkil, ponne
Iniyethu dweepin, konil

Oru pole nammal chernnu paadum
Aa……

((Vaanam, chaayum, theeram thaaraattum
Kaalam, moolum, thaaram kaathorkkum))

Aaliyaalum sooryathaapam, meyum karayil
Kaatterinja raathrimulla, aare thiranjoo

Neeri neerumormma veendum, ere nirayum
Theera deergha yaathra poke, njaanum karanjoo

Thira kenu chollee, melle
Iniyethu janmam, engo

Oru pole nammal chernnu paadum
Aa….

((Vaanam, chaayum, theeram thaaraattum
Kaalam, moolum, thaaram kaathorkkum))

വാനം, ചായും, തീരം താരാട്ടും
കാലം, മൂളും, താരം കാതോർക്കും

അല പോലവൾ എന്നിൽ, വല നെയ്തൊരു സ്വപ്നം
മിഴി മൂടുമീ നേരം, ഇരുൾ വീശുമീ നേരം

മായുമോ, മാറുമോ, കാനൽ കാർമേഘം

((വാനം, ചായും, തീരം താരാട്ടും
കാലം, മൂളും, താരം കാതോർക്കും))

രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം, താനേ പൊലിഞ്ഞോ

നാം തുഴഞ്ഞ നീർക്കൊതുമ്പിൻ ഓമൽപ്പടിയിൽ
നീ പറഞ്ഞ പേക്കഥകൾ പാടെ മറന്നോ

വിളി കേൾക്കുമെങ്കിൽ, പൊന്നേ
ഇനിയേതു ദ്വീപിൻ, കോണിൽ

ഒരു പോലെ നമ്മൾ ചേർന്നു പാടും
ആ……

((വാനം, ചായും, തീരം താരാട്ടും
കാലം, മൂളും, താരം കാതോർക്കും))

ആളിയാളും സൂര്യതാപം, മേയും കരയിൽ
കാറ്റെറിഞ്ഞ രാത്രിമുല്ല, ആരേ തിരഞ്ഞൂ

നീറി നീറുമോർമ്മ വീണ്ടും, ഏറേ നിറയും
തീരദീർഘ യാത്ര പോകേ, ഞാനും കരഞ്ഞൂ

തിര കേണു ചൊല്ലീ, മെല്ലെ
ഇനിയേതു ജന്മം, എങ്ങോ

ഒരു പോലെ നമ്മൾ ചേർന്നു പാടും
ആ….

 

Leave a comment