A Complete Journey Through Music
Song: Idukki
Artiste(s): Bijibal
Lyricist: Rafeeque Ahmed
Composer: Bijibal
Album: Maheshinte Prathikaaram
Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalaanivalaanu midumidukki
Malayaalakkarayude
Madisheela niraykkana
Nanaverum naadallo idukki
Ivalaanivalaanu midumidukki
Ividutthe kaattaanu kaattu
Mala moodum manjaanu manju
Kathir kanavekum mannaanu mannu
Kuyilumala cherivukalil
Kiliyaarin padavukalil
Kuthirakkallangaadi mukkil
Udhayagiri thirumudiyil
Painaavin venmaniyil
Kallaarin nanavolum kadavil
Kaanaamavale kelkkaamavale
Kanakappoombulumbottha pennu
Naru chirikondu puthachittu
Mizhineerum marachittu
Kanavin thai nattunarum naadu
Nenjil alivulla malanaadan pennu
((Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki))
((Ivalaanivalaanu midumidukki))
Mmm…mmm…
Kurunirayil churul mudiyil
Puthukurinji poothirikum
Moonnaarin manamulla kaattu
Paambaadum paarakalil
Kulirudumban cholakalil
Koottaaril poyi varum kaattu
Porunnivide chaayunnivide
Vedivattam parayunnundivide
Aval thodiyellaam nanachittu
Thuduverppum thudachittu
Arayil kai kutthi nilkkum pennu
Nalla madavaalin chunayulla pennu
((Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki))
((Ivalaanu ivalaanu midumidukki))
((Malayaalakkarayude
Madisheela niraykkana
Nanaverum naadallo idukki))
((Ivalaanivalaanu midumidukki))
((Ividutthe kaattaanu kaattu
Mala moodum manjaanu manju
Kathir kanavekum mannaanu mannu))
മല മേലെ തിരി വെച്ച്
പെരിയാറിൻ തളയിട്ടു
ചിരി തൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ
മടിശീല നിറയ്ക്കണ
നനവേരും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മല മൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്
കുയിലുമല ചെരിവുകളിൽ
കിളിയാറിൻ പടവുകളിൽ
കുതിരക്കല്ലങ്ങാടി മുക്കിൽ
ഉദയഗിരി തിരുമുടിയിൽ
പൈനാവിൻ വെണ്മണിയിൽ
കല്ലാറിൻ നനവോലും കടവിൽ
കാണാമവളെ കേൾക്കാമവളെ
കനകപ്പൂമ്പുളുമ്പോത്ത പെണ്ണ്
നറു ചിരികൊണ്ട് പുതച്ചിട്ടു
മിഴിനീരും മറച്ചിട്ടു
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിൽ അലിവുള്ള മലനാടൻ പെണ്ണ്
((മല മേലെ തിരി വെച്ച്
പെരിയാറിൻ തളയിട്ടു
ചിരി തൂകും പെണ്ണല്ലേ ഇടുക്കി))
((ഇവളാണിവളാണ് മിടുമിടുക്കി)
മ്മം…മ്മം…
കുറുനിരയിൽ ചുരുൾ മുടിയിൽ
പുതുകുറിഞ്ഞി പൂതിരികും
മൂന്നാറിൻ മണമുള്ള കാറ്റ്
പാമ്പാടും പാറകളിൽ
കുളിരുടുമ്പൻ ചോലകളിൽ
കൂട്ടാറിൽ പോയി വരും കാറ്റ്
പോരുന്നിവിടെ ചായുന്നിവിടെ
വെടിവട്ടം പറയുന്നുണ്ടിവിടെ
അവൾ തൊടിയെല്ലാം നനച്ചിട്ട്
തുടുവേർപ്പും തുടച്ചിട്ടു
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്
നല്ല മടവാളിൻ ചുണയുള്ള പെണ്ണ്
((മല മേലെ തിരി വെച്ച്
പെരിയാറിൻ തളയിട്ടു
ചിരി തൂകും പെണ്ണല്ലേ ഇടുക്കി))
((ഇവളാണ് ഇവളാണ് മിടുമിടുക്കി))
((മലയാളക്കരയുടെ
മടിശീല നിറയ്ക്കണ
നനവേരും നാടല്ലോ ഇടുക്കി))
((ഇവളാണിവളാണ് മിടുമിടുക്കി))
((ഇവിടുത്തെ കാറ്റാണ് കാറ്റ്
മല മൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്))