Oonjaalilaadi Vanna


Song: Oonjaalilaadi Vanna
Artiste(s): Chinmayi Sripada
Lyricist: Santhosh Verma
Composer: Jerry Amaldev
Album: Action Hero Biju

Aaa..aaa..
Aaa…

Oonjaalilaadi vanna
Kinaavinnu maanju poyi

Oonjaalilaadi vanna
Kinaavinnu maanju poyi

Thoomaari peytha poyka polen
Mizhi niranju poyi
Kaarmeghamaarnna vinnu polen
Manamirundu poyi

((Oonjaalilaadi vanna
  Kinaavinnu maanju poyi))

Erivenalinte kaiviral
Ennerkku neelave
Kalinjaadumente poovanam
Ettu vaadave

Manchaadikaakka chellucheppum
Chinniveezhave

((Thoomaari peytha poyka polen
  Mizhi niranju poyi
  Kaarmeghamaarnna vinnu polen
  Manamirundu poyi))

((Oonjaalilaadi vanna
  Kinaavinnu maanju poyi))

Karal novu maanju veendumen
Poomaina paadumo
Kilimaanasam thaloduvaan
Poonkaattu porumo

Ee paatha moodi ninna manjum
Maanju pokumo

Thoomaari thornnu poykayilam
Poovu choodumo
Kaarmeghamaanamaarimayil
Peeli neertthumo

((Oonjaalilaadi vanna
  Kinaavinnu maanju poyi))

ആാാ..ആാ..
ആാാ…

ഊഞ്ഞാലിലാടി വന്ന
കിനാവിന്നു മാഞ്ഞു പോയി

ഊഞ്ഞാലിലാടി വന്ന
കിനാവിന്നു മാഞ്ഞു പോയി

തൂമാരി പെയ്ത പൊയ്ക പോലെൻ
മിഴി നിറഞ്ഞു പോയി
കാർമേഘമാർന്ന വിണ്ണു പോലെൻ
മനമിരുണ്ടു പോയി

((ഊഞ്ഞാലിലാടി വന്ന
കിനാവിന്നു മാഞ്ഞു പോയി))

എരിവേനലിൻറെ കൈവിരൽ
എന്നേർക്കു നീളവേ
കലിഞ്ഞാടുമെൻറെ പൂവനം
ഏറ്റു വാടാവേ

മഞ്ചാടികാക്ക ചെല്ലുചെപ്പും
ചിന്നിവീഴവേ

((തൂമാരി പെയ്ത പൊയ്ക പോലെൻ
മിഴി നിറഞ്ഞു പോയി
കാർമേഘമാർന്ന വിണ്ണു പോലെൻ
മനമിരുണ്ടു പോയി))

((ഊഞ്ഞാലിലാടി വന്ന
കിനാവിന്നു മാഞ്ഞു പോയി))

കരൾ നോവു മാഞ്ഞു വീണ്ടുമെൻ
പൂമൈന പാടുമോ
കിളിമാനസം തലോടുവാൻ
പൂങ്കാറ്റു പോരുമോ

ഈ പാത മൂടി നിന്ന മഞ്ഞും
മാഞ്ഞു പോകുമോ

തൂമാരിതോർന്നു  പൊയ്കയിളം
പൂവു ചൂടുമോ
കാർമേഘമാനമാരിമയിൽ
പീലി നീർത്തുമോ

((ഊഞ്ഞാലിലാടി വന്ന
കിനാവിന്നു മാഞ്ഞു പോയി))

Leave a comment