Vaarthinkale


Song: Vaarthinkal
Artiste(s): Divya S. Menon
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Kali

[youtube=

Vaarthinkale nin chaare
Neelaambalaayi njaan vanne
Thannetthaane ninnil cherum
Punchirtthoovennilaavo

Azhake nin chirikal pozhiyoo
Pathiye
Arikeyival nin thanalaayi nizhalaayi
Kazhiye

Maarikkaare, nee vanneedalle
Innu vaanin mele
Thinkal chaare, melle vannu
Meghachillerinjathaare

Kanave nin kannil thoovum chiriyaal
Pulkeedum neram
Ninavillennoro raavum pakalin
Poovaayi maaridum

Priyane, nirayoo neeyennullil
Akale, marayalleyen sandhye

((Thannetthaane ninnil cherum
  Punchirtthoovennilaavo))

Aaro arike,
Manasinakatthu thodunna nanuttha sangeethame
Kaathil nee melle
Atharinju niranju chirichu chiraku veeshunnuvo

Thenanchum nenchil neeyen
Eeran thoomozhi kelkke
Manjaayi peyyum ninte krodham

O
Eeyaambal poovin janmam
Ninnullil nikshiptham
Maayalleyennum neeyen thinkale

((Thannetthaane ninnil cherum
  Punchirtthoovennilaavo))

((Arikeyival nin thanalaayi nizhalaayi
  Kazhiye))

((Maarikkaare, nee vanneedalle
  Innu vaanin mele
  Thinkal chaare, melle vannu
  Meghachillerinjathaare))

((Kanave nin kannil thoovum chiriyaal
  Pulkeedum neram
  Ninavillennoro raavum pakalin
  Poovaayi maaridum))

((Priyane, nirayoo neeyennullil
  Akale, marayalleyen sandhye))

വാർത്തിങ്കളേ നിൻ ചാരേ
നീലാമ്പലായി ഞാൻ വന്നേ
തന്നെത്താനെ നിന്നിൽ ചേരും
പുഞ്ചിർത്തൂവെണ്ണിലാവോ

അഴകേ നിൻ ചിരികൾ പൊഴിയൂ
പതിയേ
അരികേയിവൾ  നിൻ തണലായി നിഴലായി
കഴിയേ

മാരിക്കാറേ, നീ വന്നീടല്ലേ
ഇന്നു വാനിൻ മേലേ
തിങ്കൾ ചാരേ, മെല്ലെ വന്നു
മേഘചില്ലെറിഞ്ഞതാരേ

കനവേ നിൻ കണ്ണിൽ തൂവും ചിരിയാൽ
പുൽകീടും നേരം
നിനവില്ലെന്നോരോ രാവും പകലിൻ
പൂവായി മാറിടും

പ്രിയനേ, നിറയൂ നീയെന്നുള്ളിൽ
അകലേ, മറയല്ലേയെൻ സന്ധ്യേ

((തന്നെത്താനെ നിന്നിൽ ചേരും
പുഞ്ചിർത്തൂവെണ്ണിലാവോ))

ആരോ അരികേ,
മനസിനകത്തു തൊടുന്ന നനുത്ത സംഗീതമേ
കാതിൽ നീ മെല്ലെ
അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ

തേനഞ്ചും നെഞ്ചിൽ നീയെൻ
ഈറൻ തൂമൊഴി കേൾക്കെ
മഞ്ഞായി പെയ്യും നിൻറെ ക്രോധം


ഈയാമ്പൽ പൂവിൻ ജന്മം
നിന്നുള്ളിൽ നിക്ഷിപ്തം
മായല്ലേയെന്നും നീയെൻ തിങ്കളേ

((തന്നെത്താനെ നിന്നിൽ ചേരും
പുഞ്ചിർത്തൂവെണ്ണിലാവോ))

((അരികേയിവൾ  നിൻ തണലായി നിഴലായി
കഴിയേ))

((മാരിക്കാറേ, നീ വന്നീടല്ലേ
ഇന്നു വാനിൻ മേലേ
തിങ്കൾ ചാരേ, മെല്ലെ വന്നു
മേഘചില്ലെറിഞ്ഞതാരേ ))

((കനവേ നിൻ കണ്ണിൽ തൂവും ചിരിയാൽ
പുൽകീടും നേരം
നിനവില്ലെന്നോരോ രാവും പകലിൻ
പൂവായി മാറിടും))

((പ്രിയനേ, നിറയൂ നീയെന്നുള്ളിൽ
അകലേ, മറയല്ലേയെൻ സന്ധ്യേ))

Leave a comment