Muzhuthinkal

Song: Muzhuthinkal
Artiste(s): Vineeth Sreenivasan
Lyricist: K.R. Narayanan
Composer: Vinu Thomas
Album: Oru Murai Vanthu Parthaya

Muzhuthinkal vaanil thankachiri thookunnoru chelaane
Mazhavillin thoovaladarnnoru mayilaayi maariya polaane

Madhuvoorum poovaane
Arimaan kidaavaane
Chinkaaratthello chundil melle chollum

Arimullacchiriyaane
Arayannacchudavaane
Animeyyil thaazhamboomanamaano
Thalirazhake

((Muzhuthinkal vaanil thankachiri thookunnoru chelaane
  Mazhavillin thoovaladarnnoru mayilaayi maariya polaane))

Maadappon praave meyyil
Thaarunyatthenum thooki
Nishaapushpagandhavumaayi nee vannidumbol

Neehaarappoomazha peyyum
Ee vinnin vaadikal thorum
Paadunnu paarvanamaake raappoonkilikal

Chemanthikka chundatthikkaa
Chelolum mounam
Maayumbol, penne nee
Vaadaamalaro

Moovanthi, theeratthe
Chemmaanacchele
Neeyekum, nerangal
Maayaajaalam pole

((Muzhuthinkal vaanil thankachiri thookunnoru chelaane
  Mazhavillin thoovaladarnnoru mayilaayi maariya polaane))

Neelapponmaane thennal
Thereri pokum raavil
Kinaavinte nenchilurangum
Vaarmathiyo

Neeraadum swapnangal than
Niravaarnna raavukalil nee
Neelaambal poovo viriyum
Venthaamarayo

Maanatthe muttatthe
Maampoove neeyinnu
Aaraarum mohiykkum
Omalkkanavo

Chaaratthum dooratthum
Nin roopam maathram
Maayalle vaakappoo
Kozhiyum vazhiyil neele..

((Muzhuthinkal vaanil thankachiri thookunnoru chelaane
  Mazhavillin thoovaladarnnoru mayilaayi maariya polaane))

മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണെ
മഴവില്ലിൻ തൂവലടർന്നൊരു മയിലായി മാറിയ പോലാണെ

മധുവൂറും പൂവാണെ
അരിമാൻ കിടാവാണെ
ചിങ്കാരത്തെല്ലോ ചുണ്ടിൽ മെല്ലേ ചൊല്ലും

അരിമുല്ലച്ചിരിയാണെ
അരയന്നച്ചുവടാണെ
അണിമെയ്യിൽ താഴംബൂമണമാണോ
തളിരഴകെ

((മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണെ
മഴവില്ലിൻ തൂവലടർന്നൊരു മയിലായി മാറിയ പോലാണെ))

മാടപ്പൊൻ പ്രാവേ മെയ്യിൽ
താരുണ്യത്തേനും തൂകി
നിശാപുഷ്പഗന്ധവുമായി നീ വന്നിടുമ്പോൾ

നീഹാരപ്പൂമഴ പെയ്യും
ഈ വിണ്ണിൻ വാദികൾ തോറും
പാടുന്നു പാർവണമാകെ രാപ്പൂങ്കിളികൾ

ചേമന്തിക്ക ചുണ്ടത്തിക്കാ
ചെലോലും മൌനം
മായുമ്പോൾ, പെണ്ണേ നീ
വാടാമലരോ

മൂവന്തി, തീരത്തെ
ചെമ്മാന cchele
നീയേകും, നേരങ്ങൾ
മായാജാലം പോലെ

((മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണെ
മഴവില്ലിൻ തൂവലടർന്നൊരു മയിലായി മാറിയ പോലാണെ))

നീലപ്പോന്മാനെ തെന്നൽ
തേരേറി പോകും രാവിൽ
കിനാവിൻറെ നെഞ്ചിലുറങ്ങും
വാർമതിയോ

നീരാടും സ്വപ്‌നങ്ങൾ തൻ
നിറവാർന്ന രാവുകളിൽ നീ
നീലാമ്പൽ പൂവോ വിരിയും
വെൺതാമരയോ

മാനത്തെ മുറ്റത്തെ
മാമ്പൂവേ നീയിന്നു
ആരാരും മോഹിയ്ക്കും
ഓമൽക്കനവോ

ചാരത്തും ദൂരത്തും
നിൻ രൂപം മാത്രം
മായല്ലേ വാകപ്പൂ
കൊഴിയും വഴിയിൽ നീളേ..

((മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണെ
മഴവില്ലിൻ തൂവലടർന്നൊരു മയിലായി മാറിയ പോലാണെ))

Leave a comment