Thoominnal


Song: Thoominnal
Artiste(s): Haricharan
Lyricist: Manu Manjith
Composer: Rahul Raj
Album: Muddugau

Thoominnal thooval thumbaal melle
En pooval kanavil thazhukaan varoo
Vaarthingal maayum raavin kombil
Chirakeri nee, pular, veyil, malar tharoo

Nin peelikkannil minnikkaanum
Pon thaaraajaalam chiri thookiyo
Niramezhum minnum mazhavilppadavil
Anayaamennum, thalir, mukil, kulir thodaam

Oru swapnam kaanum pole
Puthuswargam cherum pole
Arikilaaro, azhaku choodi
Viriyave, njaanum poonkaattaayi meyunno

((Thoominnal thooval thumbaal melle
En pooval kanavil thazhukaan varoo
Vaarthingal maayum raavin kombil
Chirakeri nee, pular, veyil, malar tharoo))

Mazha nullum thullikal
Karaloram veezhave
Ninavaake nin mukham maathramaayi

Pakalaalum sandhyakal
Kudayunno vaanilaayi
Kunkumam, pranayamaayi

Ariyaathe ennu nee
Ente jeevante
Nizhalaayi maaree

Parayaahe ennaalum
Omal thaaraattaayi
Nenchil aalolam unarunnuvo

((Thoominnal thooval thumbaal melle
En pooval kanavil thazhukaan varoo
Vaarthingal maayum raavin kombil
Chirakeri nee, pular, veyil, malar tharoo))

Thanal veezhaa vazhiyilum
Puzha meettum paattilum
Kanalolum novumaayi
Thedi njaan

Maruvaakkin kumbilil
Naru poonthen eenamaayi
Ithile, porumo

Kadalaazhamolam nee
Peythirangunno
Manassil thaane

Piriyaatheyennaalum
Thammilonnaayi
Janmaaromale pulkumo

((Thoominnal thooval thumbaal melle
En pooval kanavil thazhukaan varoo
Vaarthingal maayum raavin kombil
Chirakeri nee, pular, veyil, malar tharoo))

((Oru swapnam kaanum pole
Puthuswargam cherum pole
Arikilaaro, azhaku choodi
Viriyave, njaanum poonkaattaayi meyunno))

തൂമിന്നൽ തൂവൽ തുമ്പാൽ മെല്ലെ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ, പുലർ, വെയിൽ, മലർ തരൂ

നിൻ പീലിക്കണ്ണിൽ മിന്നിക്കാണും
പൊൻ താരാജാലം ചിരി തൂകിയോ
നിറമേഴും മിന്നും മഴവിൽപ്പടവിൽ
അണയാമെന്നും, തളിർ, മുകിൽ, കുളിർ തൊടാം

ഒരു സ്വപ്നം കാണും പോലെ
പുതുസ്വർഗം ചേരും പോലെ
അരികിലാരോ, അഴകു ചൂടി
വിരിയവേ, ഞാനും, പൂങ്കാറ്റായി മേയുന്നോ

((തൂമിന്നൽ തൂവൽ തുമ്പാൽ മെല്ലെ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ, പുലർ, വെയിൽ, മലർ തരൂ))

മഴ നുള്ളും തുള്ളികൾ
കരളോരം വീഴവേ
നിനവാകെ നിൻ മുഖം മാത്രമായി

പകലാളും സന്ധ്യകൾ
കുടയുന്നോ വാനിലായി
കുങ്കുമം, പ്രണയമായി

അറിയാതെയെന്നു നീ
എൻറെ ജീവൻറെ
നിഴലായി മാറീ

പറയാതെയെന്നാളും
ഓമൽ താരാട്ടായി
നെഞ്ചിലാലോലം ഉണരുന്നുവോ

((തൂമിന്നൽ തൂവൽ തുമ്പാൽ മെല്ലെ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ, പുലർ, വെയിൽ, മലർ തരൂ))

തണൽ വീഴാ വഴിയിലും
പുഴ മീറ്റും പാട്ടിലും
കനലോലും നോവുമായി
തേടി ഞാൻ

മറുവാക്കിൻ കുമ്പിളിൽ
നറു പൂന്തേൻ ഈണമായി
ഇതിലേ, പോരുമോ

കടലാഴമോളം നീ
പെയ്തിറങ്ങുന്നോ
മനസ്സിൽ താനേ

പിരിയാതെയെന്നാലും
തമ്മിലൊന്നായി
ജന്മമാരോമാലേ പുൽകുമൊ

((തൂമിന്നൽ തൂവൽ തുമ്പാൽ മെല്ലെ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ, പുലർ, വെയിൽ, മലർ തരൂ))

((ഒരു സ്വപ്നം കാണും പോലെ
പുതുസ്വർഗം ചേരും പോലെ
അരികിലാരോ, അഴകു ചൂടി
വിരിയവേ, ഞാനും, പൂങ്കാറ്റായി മേയുന്നോ))

2 comments

  1. The lyric given by you is very easy to read and English spelling are really good.It would be more helpful for us if you provide video of this song with English subtitles.
    Thank you

    Like

    • The songs are taken from Youtube bro. So it will be used as it is.
      Anyways thank you so much for your precious feedback

      Like

Leave a comment