Song: Cheraathe
Artiste(s): Siddharth Mahadevan
Lyricist: Rafeeq Ahmed
Composer: Deepak Dev
Album: Lavender
Neela raavaayi maayunnithetho nizhal
Sooryanaalangal ingengu poyi
Mele mookaambaratthinte orangalil
Shyaama meghangalinthengu poyi
Peyyaatheyennum, neeraaviyaayi
Saayanthanaabhakal, saagaramounatthin
Aazham thedukayaayi
Cheraathe, naametho
Raagam pol, thaalam pol
Cheraathe, naametho
Sandhya pol, pulari pol
Venaalaalunna jeevante dhaahangalil
Vanna poomaariyinnengu poyi
Veena poomodiyekaantha theerangalil
Kanda swapnangalinnengu poyi
Orkkaatheyetho, maayaa karangal
Aayiram varnnangal chaalichathellaam
Nee maayukayo
((Cheraathe, naametho
Raagam pol, thaalam pol
Cheraathe, naametho
Sandhya pol, pulari pol))
O.. Oho
Oro kinaavum, oro nilaavum
Paathiyil theerumee jeevithayaathrayil
Nammal, povathengo
((Cheraathe, naametho
Raagam pol, thaalam pol
Cheraathe, naametho
Sandhya pol, pulari pol))
O.. O…ho…
നീല രാവായി മായുന്നിതേതോ നിഴൽ
സൂര്യനാളങ്ങൾ ഇങ്ങെങ്ങു പോയി
മേലെ മൂകാംബരത്തിൻറെ ഓരങ്ങളിൽ
ശ്യാമ മേഘങ്ങളിന്നെങ്ങു പോയി
പെയ്യാതെയെന്നും, നീരാവിയായി
സായന്തനാഭകൾ, സാഗരമൌനത്തിൻ
ആഴം തേടുകയായി
ചേരാതേ, നാമേതോ
രാഗം പോൽ, താളം പോൽ
ചേരാതേ, നാമേതോ
സന്ധ്യ പോൽ, പുലരി പോൽ
വേനലാളുന്ന ജീവൻറെ ദാഹങ്ങളിൽ
വന്ന പൂമാരിയിന്നെങ്ങു പോയി
വീണ പൂമോടിയെകാന്ത തീരങ്ങളിൽ
കണ്ട സ്വപ്നങ്ങളിന്നെങ്ങു പോയി
ഓർക്കാതെയേതോ, മായാ കരങ്ങൾ
ആയിരം വർണ്ണങ്ങൾ ചാലിച്ചതെല്ലാം
നീ മായുകയോ
((ചേരാതേ, നാമേതോ
രാഗം പോൽ, താളം പോൽ
ചേരാതേ, നാമേതോ
സന്ധ്യ പോൽ, പുലരി പോൽ))
ഓ.. ഓഹോ
ഓരോ കിനാവും, ഓരോ നിലാവും
പാതിയിൽ തീരുമീ ജീവിതയാത്രയിൽ
നമ്മൾ, പോവാതെങ്ങോ
((ചേരാതേ, നാമേതോ
രാഗം പോൽ, താളം പോൽ
ചേരാതേ, നാമേതോ
സന്ധ്യ പോൽ, പുലരി പോൽ))
ഓ.. ഓ..ഹോ…