Song: Oru Puzhayarikil
Artiste(s): Shwetha Mohan
Lyricist: Rafeeq Ahmed
Composer: Bijibal
Album: Munthirivallikal Thalirkkumbol
Oru puzhayarikil
Cheru thanalukalil
Ninnidaam oru nimisham
Mizhi nirayuvathum kaanaathe
Chiri vidaruvathum kaanaathe
Pakalukal raavukal maayumbol
((Oru puzhayarikil
Cheru thanalukalil
Ninnidaam oru nimisham))
Veenu maayunnilaavil
Mukil jaalakatthinu pinnil
Doore saagaram nokki
Oru mooka thaaram nilppoo
Idavazhiyil, ilayaal moodee
Marayumoren kaalppaadundo
Kaanaathee
Kaanaathe karuthiya karivala than
Chirikalaal maravilundo
((Oru puzhayarikil
Cheru thanalukalil
Ninnidaam oru nimisham))
Aadyalaalanamelkke
Hridayaantharaalamulanju
Aarudeyo kinaavil
Udalaake mungiyalinjum
Maravikalil, panineer thookee
Kulirumen neduveerppundo
Ariyaathe
Ekaantha nishakalil punarjjanikkum
Smrithikalaal kadavilundo
((Oru puzhayarikil
Cheru thanalukalil
Ninnidaam oru nimisham))
((Mizhi nirayuvathum kaanaathe
Chiri vidaruvathum kaanaathe
Pakalukal raavukal maayumbol))
((Oru puzhayarikil
Cheru thanalukalil
Ninnidaam oru nimisham))
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ
((ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം))
വീണു മായുന്നിലാവിൽ
മുകിൽ ജാലകത്തിനു പിന്നിൽ
ദൂരെ സാഗരം നോക്കി
ഒരു മൂക താരം നിൽപ്പൂ
ഇടവഴിയിൽ, ഇലയാൽ മൂടി
മറയുമോരെൻ കാൽപ്പാടുണ്ടോ
കാണാതേ
കാണാതെ കരുതിയ കരിവള തൻ
ചിരികളാൽ മറവിലുണ്ടോ
((ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം))
ആദ്യലാളനമേൽക്കേ
ഹൃദയാന്തരാളമുലഞ്ഞു
ആരുടെയോ കിനാവിൽ
ഉടലാകെ മുങ്ങിയലിഞ്ഞും
മറവികളിൽ, പനിനീർ തൂകീ
കുളിരുമെൻ നെടുവീർപ്പുണ്ടോ
അറിയാതെ
ഏകാന്ത നിശകളിൽ പുനർജ്ജനിക്കും
സമൃതികളാൽ കടവിലുണ്ടോ
((ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം))
((മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ))
((ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം))