Melle Vannu Poyi


Song: Melle Vannu Poyi
Artiste(s): Varsha Vinu
Lyricist: Rafeeq Ahmed
Composer: M. Jayachandran
Album: Marupadi

Melle vannu poyi
Onnu vannu poyi
Venal melle vannu poyi
Mazhayumithile vannu poyi

Pinne nin, marupadi kelkkave
Njaanumente mounavum vilolamaayi

((Venal melle vannu poyi
Mazhayumithile vannu poyi
Pinne nin, marupadi kelkkave
Kaathu vechathonnu nee kavarnnu poyi))

Manju veena raavilinnu njaanunarnnu poyi
Ninte nenchidippu poluminnarinju poyi

Paathi pookkumee,
Vayal pookkalenna pol
Nee mozhinjidaan,
Vaakku vingi ninnuvo

Ee nilaavileeranaaya paatha polave
Enthino, thedi njaan

((Venal melle vannu poyi
Mazhayumithile vannu poyi
Pinne nin, marupadi kelkkave
Kaathu vechathonnu nee kavarnnu poyi))

Ponnaninja pokkuveyililaadi ninnu njaan
Ninte punchirikku meethe vanna thumbiyaayi

Kaattu vannuvo
Mudi chaartthulanjuvo
Raathrimulla than
Manamortthirunnu njaan

Raavininnorormma kondu maala chaartthuvaan
Thinkalo vannu poyi

((Venal melle vannu poyi
Mazhayumithile vannu poyi
Pinne nin, marupadi kelkkave
Kaathu vechathonnu nee kavarnnu poyi))

മെല്ലെ വന്നു പോയി
ഒന്നു വന്നു പോയി
വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി

പിന്നെ നിൻ, മറുപടി കേൾക്കവേ
ഞാനുമെൻറെ മൗനവും വിലോലമായി

((വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ, മറുപടി കേൾക്കവേ
കാത്തു വെച്ചതൊന്നു നീ കവർന്നു പോയി))

മഞ്ഞു വീണ രാവിലിന്നു ഞാനുണർന്നു പോയി
നിൻറെ നെഞ്ചിടിപ്പു പോലുമിന്നറിഞ്ഞു പോയി

പാതി പൂക്കുമീ,
വയൽ പൂക്കളെന്ന പോൽ
നീ മൊഴിഞ്ഞിടാൻ,
വാക്കു വിങ്ങി നിന്നുവോ

ഈ നിലാവിലീറനായ പാത പോലവേ
എന്തിനോ, തേടി ഞാൻ

((വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ, മറുപടി കേൾക്കവേ
കാത്തു വെച്ചതൊന്നു നീ കവർന്നു പോയി))

പൊന്നണിഞ്ഞ പോക്കുവെയിലിലാടി നിന്നു ഞാൻ
നിൻറെ പുഞ്ചിരിക്കു മീതെ വന്ന തുമ്പിയായി

കാറ്റു വന്നുവോ
മുടി ചാർത്തുലഞ്ഞുവോ
രാത്രിമുല്ല തൻ
മനമോർത്തിരുന്നു ഞാൻ

രാവിനിന്നൊരോർമ്മ കൊണ്ട് മാല ചാർത്തുവാൻ
തിങ്കളോ വന്നു പോയി

((വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ, മറുപടി കേൾക്കവേ
കാത്തു വെച്ചതൊന്നു നീ കവർന്നു പോയി))

Leave a comment