Song: Vaarminnal
Artiste(S): Haricharan
Lyricist: B.K. Harinarayanan
Composer: Arun Muraleedharan
Album: Adventures Of Omanakkuttan
Nilaa, nilaavu peyyumee
Kinaavu pole nee
varunnu munnil
Viral thalodumormmayil
Thulumbiyen manam
Ithaadyamaayi
Padarnnidunna theeyu pole
Meyyaake
Nunanjalinja thenu pole
Ullaake
Punarnnamarnna manju pole
Nenchaake
Cherunnoo nee thaane
Vaarminnal, kannu chimmiyo
Thaaramaayi nee
Oro, raakkinaavilum
Vannananju nee
Konchum, vaakkiloodeyo
Njaanarinju thozhee ninne
Aa..
Neroreenam, thediyennil
Vanno pallavee nee
Ennilaaro, thanthri meetti
Ninnil chernnu paadan
Eeran then kudam
Nilaa peytha raavil
Vannen munniloode
Etho poymukhatthin
Nizhal choodi njaanum
Ninnu melle melle
((Vaarminnal, kannu chimmiyo
Thaaramaayi nee
Oro, raakkinaavilum
Vannananju nee))
((Konchum, vaakkiloodeyo
Njaanarinju thozhee ninne))
Ninte kaalil, vellinoolil
Chimmum mutthu pole
Onnu maaram, ninte chodil
Ennum thaalamekaam
Nerin thoovelicham
Varum naalilonnil
Engo maanjidalle
Novin thoovaleki
Pakal vaaniloode
Dhoore paaridalle
((Vaarminnal, kannu chimmiyo
Thaaramaayi nee
Oro, raakkinaavilum
Vannananju nee))
((Konchum, vaakkiloodeyo
Njaanarinju thozhee ninne))
നിലാ, നിലാവു പെയ്യുമീ
കിനാവു പോലെ നീ
വരുന്നു മുന്നിൽ
വിരൽ തലോടുമോർമ്മയിൽ
തുളുമ്പിയെൻ മനം
ഇതാദ്യമായി
പടർന്നിടുന്ന തീയ് പോലെ
മെയ്യാകെ
നുണഞ്ഞലിഞ്ഞ തേനു പോലെ
ഉള്ളാകെ
പുണർന്നമർന്ന മഞ്ഞു പോലെ
നെഞ്ചാകെ
ചേരുന്നൂ നീ താനേ
വാർമിന്നൽ, കണ്ണു ചിമ്മിയോ
താരമായി നീ
ഓരോ, രാക്കിനാവിലും
വന്നണഞ്ഞു നീ
കൊഞ്ചും, വാക്കിലൂടെയോ
ഞാനറിഞ്ഞു തോഴീ നിന്നെ
ആ..
നേരൊരീണം, തേടിയെന്നിൽ
വന്നോ പല്ലവി നീ
എന്നിലാരോ, തന്ത്രി മീട്ടി
നിന്നിൽ ചേർന്നു പാടാൻ
ആ
ഈറൻ തേൻ കുടം
നിലാ പെയ്ത രാവിൽ
വന്നെൻ മുന്നിലൂടെ
ഏതോ പൊയ്‌മുഖത്തിൻ
നിഴൽ ചൂടി ഞാനും
നിന്നു, മെല്ലെ മെല്ലെ
((വാർമിന്നൽ, കണ്ണു ചിമ്മിയോ
താരമായി നീ
ഓരോ, രാക്കിനാവിലും
വന്നണഞ്ഞു നീ))
((കൊഞ്ചും, വാക്കിലൂടെയോ
ഞാനറിഞ്ഞു തോഴീ നിന്നെ))
നിൻറെ കാലിൽ, വെള്ളിനൂലിൽ
ചിമ്മും മുത്തു പോലെ
ഒന്നു മാറാം, നിൻറെ ചോടിൽ
എന്നും താളമേകാം
നേരിൻ തൂവെളിച്ചം
വരും നാളിലൊന്നിൽ
എങ്ങോ മാഞ്ഞിടല്ലേ
നോവിൻ തൂവലേകി
പകൽ വാനിലൂടെ
ദൂരെ പാറിടല്ലേ
((വാർമിന്നൽ, കണ്ണു ചിമ്മിയോ
താരമായി നീ
ഓരോ, രാക്കിനാവിലും
വന്നണഞ്ഞു നീ))
((കൊഞ്ചും, വാക്കിലൂടെയോ
ഞാനറിഞ്ഞു തോഴീ നിന്നെ))