A Complete Journey Through Music
Song: Aalilakkaavile
Artiste(s): P. Jayachandran & Sujatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pattalam
Aalilakkaavile, thennale ninne njaan
Thaamaratthaaliyil, kadavilaakkum
Kadukukal pookkumaa vayalukalkkappuram
Kudililekkinnu njaan kondu pokum
Kottundo kuzhalundo, kooderaan
Manjundo mazhayundo, raavurangaan
Kaalikal meyumee, aalayil kaavalaayi
Paalu pol peyyaan nilaavundo
((Aalilakkaavile, thennale ninne njaan
Thaamaratthaaliyil, kadavilaakkum
Kadukukal pookkumaa vayalukalkkappuram
Kudililekkinnu njaan kondu pokum))
Swarnanoolu pol, melinja ninne njaan
Swanthamaakkuvaan, varunna sandhyayil
Naattumainakal, parannu paarumee
Koottinullil njaan, alinju paadave
Ponnurachu pottu thotta vennilaavu pol
Ninne vannu mutthamitta raathriyil
Manjurukki maattarinja thankamenna pol
Mey minungi vanna ninna maathrayil
((Kaalikal meyumee, aalayil kaavalaayii
Paalu pol peyyaan nilaavundo))
((Aalilakkaavile, thennale ninne njaan
Thaamaratthaaliyil, kadavilaakkum
Kadukukal pookkumaa vayalukalkkappuram
Kudililekkinnu njaan kondu pokum))
Maan kidaavukal, pidanju paanja pol
Nenchilaayiram, kinaavu minnave
Peeli neertthumee, mayil kulangal pol
Lola lolamaayi, virinju maanasam
Enteyullilethrayethra aashayaanathil
Ninte chithramonnu maathramallayo
Neythalaambal pole nerttha penkidaavu nee
Ninneyente swanthamaakkum neramaayi
((Kaalikal meyumee, aalayil kaavalaayi
Paalu pol peyyaan nilaavundo))
((Aalilakkaavile, thennale ninne njaan
Thaamaratthaaliyil, kadavilaakkum
Kadukukal pookkumaa vayalukalkkappuram
Kudililekkinnu njaan kondu pokum))
((Kottundo kuzhalundo, kooderaan
Manjundo mazhayundo, raavurangaan
Kaalikal meyumee, aalayil kaavalaayi
Paalu pol peyyaan nilaavundo))
ആലിലക്കാവിലേ, തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ, തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ട് പോകും
കൊട്ടുണ്ടോ കുഴലുണ്ടോ, കൂടേറാൻ
മഞ്ഞുണ്ടോ മഴയുണ്ടോ, രാവുറങ്ങാൻ
കാലികൾ മേയുമീ, ആലയിൽ കാവലായി
പാലു പോൽ പെയ്യാൻ നിലാവുണ്ടോ
((ആലിലക്കാവിലേ, തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ, തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ട് പോകും))
സ്വർണനൂലു പോൽ, മെലിഞ്ഞ നിന്നെ ഞാൻ
സ്വന്തമാക്കുവാൻ, വരുന്ന സന്ധ്യയിൽ
നാട്ടുമൈനകൾ, പറന്നു പാറുമീ
കൂട്ടിനുള്ളിൽ ഞാൻ, അലിഞ്ഞു പാടവേ
പൊന്നുരച്ചു പൊട്ടു തൊട്ട വെണ്ണിലാവു പോൽ
നിന്നെ വന്നു മുത്തമിട്ടു രാത്രിയിൽ
മഞ്ഞുരുകി മാറ്ററിഞ്ഞ തങ്കമെന്ന പോൽ
മെയ് മിനുങ്ങി വന്ന നിന്ന മാത്രയിൽ
((കാലികൾ മേയുമീ, ആലയിൽ കാവലായി
പാലു പോൽ പെയ്യാൻ നിലാവുണ്ടോ))
((ആലിലക്കാവിലേ, തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ, തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ട് പോകും))
മാൻ കിടാവുകൾ, പിടഞ്ഞു പാഞ്ഞ പോൽ
നെഞ്ചിലായിരം, കിനാവ് മിന്നവെ
പീലി നീർത്തുമീ, മയിൽ കുലങ്ങൾ പോൽ
ലോല ലോലമായി, വിരിഞ്ഞു മാനസം
എൻറെയുള്ളിലെത്രയെത്ര ആശയാണതിൽ
നിൻറെ ചിത്രമൊന്നു മാത്രമല്ലയോ
നെയ്തലാമ്പൽ പോലെ നേർത്ത പെൺകിടാവ് നീ
നിന്നെയെൻറെ സ്വന്തമാക്കും നേരമായി
((കാലികൾ മേയുമീ, ആലയിൽ കാവലായി
പാലു പോൽ പെയ്യാൻ നിലാവുണ്ടോ))
((ആലിലക്കാവിലേ, തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ, തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ട് പോകും))
((കൊട്ടുണ്ടോ കുഴലുണ്ടോ, കൂടേറാൻ
മഞ്ഞുണ്ടോ മഴയുണ്ടോ, രാവുറങ്ങാൻ
കാലികൾ മേയുമീ, ആലയിൽ കാവലായി
പാലു പോൽ പെയ്യാൻ നിലാവുണ്ടോ))