Kadalamma


Song: Kadalamma
Artiste(s): Ouseppachen
Lyricist: Bappu Vavadu
Composer: Ouseppachen
Album: Ayal Jeevichiruppundu

Kadalamma vilichappam
Kai neetti chenne njaan
Kara vechu vilichappam
Kanivode vilichappam
Nurayonnu chamaykkaanodichenne njaan
Thiriyonnu kolutthaanodi chenne njaan

Ikkareyude karalu pidanjaal
Eeradiyaayi thazhukum kadalammaa
Karkkidakam kannu nirachaal
Kaattaayi vannekum ponnummaa

Karathan molaane nalla
Varameki kaakkonnolaane

Koottaayoru ponnarayatthi
Koorayiloru naaletthee
Kunjungalumundaayappam
Kudilil chiri nura kutthee

Vayareriyum neratthakale
Valayeriyaan poye njaan
Thirike njaan, vannappam koorayilla
Ponnarayi pennilla
Kanninum kannaaya kunju makkalumillaa

Kanninum kannaayen
Kanninum kannaayen
Kunjumakkalumillaa

Kadal petta karayeyum
Kadal thinnumennulla
Kathayortthaal mutthassee-
Kathayennum pathiralla

Pathiralla. aa..
Pathiralla…
Pathiralla

കടലമ്മ വിളിച്ചപ്പം
കൈ നീട്ടി ചെന്നേ ഞാൻ
കര വെച്ച് വിളിച്ചപ്പം
കനിവോടെ വിളിച്ചപ്പം
നുരയൊന്നു ചമയ്ക്കാനോടിച്ചെന്നേ ഞാൻ
തിരിയൊന്നു കൊളുത്താനോടിച്ചെന്നേ ഞാൻ

ഇക്കരെയുടെ കരളു പിടഞ്ഞാൽ
ഈരടിയായി തഴുകും കടലമ്മാ
കർക്കിടകം കണ്ണു നിറച്ചാൽ
കാറ്റായി വന്നേക്കും പൊന്നുമ്മാ

കരതൻ മോളാണേ നല്ല
വരമേകി കാക്കുന്നോളാണേ

കൂട്ടായൊരു പൊന്നരയത്തി
കൂരയിലൊരു നാളെത്തീ
കുഞ്ഞുങ്ങളുമുണ്ടായപ്പം
കുടിലിൽ ചിരി നുര കുത്തീ

വയറെരിയും നേരത്തകലെ
വലയെറിയാൻ പോയെ ഞാൻ
തിരികെ ഞാൻ, വന്നപ്പം കൂരയില്ല
പോന്നരയി പെണ്ണില്ല
കണ്ണിനും കണ്ണായ കുഞ്ഞു മക്കളുമില്ലാ

കണ്ണിനും കണ്ണായെൻ
കണ്ണിനും കണ്ണായെൻ
കുഞ്ഞുമക്കളുമില്ലാ

കടൽ പെറ്റ  കരയെയും
കടൽ തിന്നുമെന്നുള്ള
കഥയോർത്താൽ മുത്തശ്ശി-
കഥയെന്നും പതിരല്ല

പതിരല്ല. ആ ആ..
പതിരല്ല…
പതിരല്ല

Leave a comment