Song: Kanmaniye
Artiste(s): Sujatha Mohan & Srinivas / Sujatha Mohan
Lyricist: S. Rameshan Nair
Composer: Suresh Peters
Album: Malayali Mamanu Vanakkam
Kanmaniye, ponnazhake
Ennuyire, neeyarike
Oru pidi munthirimutthukal
Chinthiya punchirippookkaalam
Viralukal neenthiya ponmaniveenayil
Undoru sangeetham
O..
((Kanmaniye, ponnazhake
Ennuyire, neeyarike))
Maarinilaavatthu raakkudil theerkkaam
Neeyente ambiliyaayaal
Maaratthu njaanoru maaleyam chaartthaam
Tharangal thaazhatthu vannaal
Evideyo…
Poojichu marannathee pranayam
Nirayumo..
Poovittu thozhunnoree hridayam
Manjin manchaadikkunnile
Mainaye thaaraattaananayumen
Kanmaniye..
((Kanmaniye, ponnazhake
Ennuyire, neeyarike))
Maamazhakkombatthu ponnoonjaal kettaam
Maarivil chaaratthu vannaal
Munnaazhippoo kondu ninne njaan moodaam
Moovanthikkaadukal pootthaal
Thikayumo..
Bhoomiyil namukkulla madhuram
Unarumo..
Jeevanil chirakulla shalabham
Anthi mandaaracheppile
Mutthine paaloottaananayumen
Kanmaniye
((Kanmaniye, ponnazhake
Ennuyire, neeyarike))
((Oru pidi munthirimutthukal
Chinthiya punchirippookkaalam
Viralukal neenthiya ponmaniveenayil
Undoru sangeetham))
O..
((Kanmaniye, ponnazhake
Ennuyire, neeyarike))
((Kanmaniye, ponnazhake
Ennuyire, neeyarike))
കണ്മണിയേ, പൊന്നഴകേ
എന്നുയിരേ , നീയരികേ
ഒരു പിടി മുന്തിരിമുത്തുകൾ
ചിന്തിയ പുഞ്ചിരിപ്പൂക്കാലം
വിരലുകൾ നീന്തിയ പൊന്മണിവീണയിൽ
ഉണ്ടൊരു സംഗീതം
ഓ..
((കണ്മണിയേ, പൊന്നഴകേ
എന്നുയിരേ , നീയരികേ))
മാരിനിലാവത്തു രാക്കുടിൽ തീർക്കാം
നീയെൻറെ അമ്പിളിയായാൽ
മാറത്തു ഞാനൊരു മാലേയം ചാർത്താം
താരങ്ങൾ താഴത്തു വന്നാൽ
എവിടെയോ…
പൂജിച്ചു മറന്നതീ പ്രണയം
നിറയുമോ..
പൂവിട്ടു തൊഴുന്നൊരീ ഹൃദയം
മഞ്ഞിൻ മഞ്ചാടിക്കുന്നിലെ
മൈനയെ താരാട്ടാനണയുമെൻ
കണ്മണിയേ..
((കണ്മണിയേ, പൊന്നഴകേ
എന്നുയിരേ , നീയരികേ))
മാമഴക്കൊമ്പത്ത് പൊന്നൂഞ്ഞാൽ കെട്ടാം
മാരിവിൽ ചാരത്തു വന്നാൽ
മുന്നാഴിപ്പൂ കൊണ്ടു നിന്നെ ഞാൻ മൂടാം
മൂവന്തിക്കാടുകൾ പൂത്താൽ
തികയുമോ..
ഭൂമിയിൽ നമുക്കുള്ള മധുരം
ഉണരുമോ..
ജീവനിൽ ചിറകുള്ള ശലഭം
അന്തി മന്ദാരച്ചെപ്പിലെ
മുത്തിനെ പാലൂട്ടാനണയുമെൻ
കണ്മണിയേ
((കണ്മണിയേ, പൊന്നഴകേ
എന്നുയിരേ , നീയരികേ))
((ഒരു പിടി മുന്തിരിമുത്തുകൾ
ചിന്തിയ പുഞ്ചിരിപ്പൂക്കാലം
വിരലുകൾ നീന്തിയ പൊന്മണിവീണയിൽ
ഉണ്ടൊരു സംഗീതം))
ഓ..
((കണ്മണിയേ, പൊന്നഴകേ
എന്നുയിരേ , നീയരികേ))
((കണ്മണിയേ, പൊന്നഴകേ
എന്നുയിരേ , നീയരികേ))