Pathiye Pathiye


Song: Pathiye Pathiye
Artiste(s): K.S. Ravishankar & Shwetha Mohan
Lyricist: B.K. Harinarayanan
Composer: Ronnie Raphael
Album: Bobby

Pathiye pathiye, vaathil chaari
Aarum kaanaathe
Mazhavil chirakaam kanavin praavaayi
Vannoo neeyennil

Mizhikalilaayiram, pranayanilaavumaayi
Nee melle melle melle, thazhukunnoo
Ninavukalaayiram, nirashalabhangalaayi
Njaan melle melle melle uyarunnoo

((Pathiye pathiye, vaathil chaari
Aarum kaanaathe
Mazhavil chirakaam kanavin praavaayi
Vannoo neeyennil))

Maunam polum kaathilleeran thenaayi maariyo
Idanenchin thaalam thammil thammil
Onnaayi maariyo

Kaanaaneratthentheyennum ullam vingiyo
Anuraagam nammil thullitthoovum
Manjaakunnuvo

Ariyunnu naam, (nammalil)
Oru vaakku mindaathe
Alayunnu naam (nammalil)
Oru nokku kaanaathe

Pakalaakeyum, neeyen ponveyil
Iravaakeyum, neeyen vennilaa

Neelaakaashatthaaram neeyaayi
Thonnum kankalil
Oru megham pole ninnil cheraan
Paayum njaanithaa

Neeyen meyyil thooval pole
Chernne nilkkave
Kadaloram chaayum saayam sandhykkere
Chaarutha

Nirayunnu naam (pinneyum)
Mazha peythu thoraathe
Murukunnu naam (namme naam)
Izha chernnu theeraathe

((Pakalaakeyum, neeyen ponveyil
Iravaakeyum, neeyen vennilaa))

((Pathiye pathiye, vaathil chaari
Aarum kaanaathe
Mazhavil chirakaam kanavin praavaayi
Vannoo neeyennil))

((Mizhikalilaayiram, pranayanilaavumaayi
Nee melle melle melle, thazhukunnoo
Ninavukalaayiram, nirashalabhangalaayi
Njaan melle melle melle uyarunnoo))

പതിയെ പതിയെ, വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകാം കനവിൻ പ്രാവായി
വന്നൂ നീയെന്നിൽ

മിഴികളിലായിരം, പ്രണയനിലാവുമായി
നീ മെല്ലെ മെല്ലെ മെല്ലെ, തഴുകുന്നൂ
നിനവുകളായിരം, നിരാശലഭങ്ങളായി
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നൂ

((പതിയെ പതിയെ, വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകാം കനവിൻ പ്രാവായി
വന്നൂ നീയെന്നിൽ))

മൗനം പോലും കാത്തിലീറൻ തേനായി മാറിയോ
ഇടനെഞ്ചിൻ താളം തമ്മിൽ തമ്മിൽ
ഒന്നായി മാറിയോ

കാണാനേരത്തെന്തേയെന്നും ഉള്ളം വിങ്ങിയോ
അനുരാഗം നമ്മിൽ തുള്ളിത്തൂവും
മഞ്ഞാകുന്നുവോ

അറിയുന്നു നാം (നമ്മളിൽ)
ഒരു വാക്കു മിണ്ടാതെ
അലയുന്നു നാം (നമ്മളിൽ)
ഒരു നോക്കു കാണാതെ

പകലാകെയും, നീയെൻ പൊൻവെയിൽ
ഇരവാകെയും, നീയെൻ വെണ്ണിലാ

നീലാകാശത്താരം നീയായി
തോന്നും കൺകളിൽ
ഒരു മേഘം പോലെ നിന്നിൽ ചേരാൻ
പായും ഞാനിതാ

നീയെൻ മെയ്യിൽ തൂവൽ പോലെ
ചേർന്നേ നിൽക്കവേ
കടലോരം ചായും സായം സന്ധ്യയ്ക്കേറെ
ചാരുത

നിറയുന്നു നാം (പിന്നെയും)
മഴ പെയ്തു തോരാതെ
മുറുകുന്നു നാം (നമ്മെ നാം)
ഇഴ ചേർന്ന് തീരാതെ

((പകലാകെയും, നീയെൻ പൊൻവെയിൽ
ഇരവാകെയും, നീയെൻ വെണ്ണിലാ))

((പതിയെ പതിയെ, വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകാം കനവിൻ പ്രാവായി
വന്നൂ നീയെന്നിൽ))

(മിഴികളിലായിരം, പ്രണയനിലാവുമായി
നീ മെല്ലെ മെല്ലെ മെല്ലെ, തഴുകുന്നൂ
നിനവുകളായിരം, നിരാശലഭങ്ങളായി
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നൂ))

Leave a comment