Arikil Ini Njan Varam


Song: Arikil Ini Njaan Varaam
Artiste(s): Prithviraj Sukumaran
Lyricist: Santhosh Varma
Composer: Deepak Dev
Album: Adam Joan

Mezhukuthirikal urukiyuruki
Akameyuthirum novil
Nagaravazhiyil, pakalukalilum
Irulu kalarum naalil

Oru nizhalu polithile
Ozhukiyo njaan
Azhalaruli maanjathevide nee

Pozhiyumoru thaaramaayannennil vannu nee
Pathiye thazhukaan marannu njaan
Akaleyoru konil neeyinnereyurukumbol

Arikilini njaan varaam
Chirakumini njaan ekidaam

Samayanadhi than, thirayiloru naal
Thirikeyozhukaamenkil
Pazhaya nimisham, iniyumathu pol
Nukaruvathinaayenkil

Kara thalirilentharulum
Pakaramaayi njaan
Arikeyiniyonnu varumo nee

((Pozhiyumoru thaaramaayannennil vannoo nee
Pathiye thazhukaan marannoo njaan
Akaleyoru konil neeyinnereyurukumbol))

((Arikilini njaan varaam
Chirakumini njaan ekidaam))

Piriyukilumevideyo, thunayaruliyundaval
Murivakulenne thaloduvaan
Anudinavumavalile, swaramadhuramormmayaayi
Thalarumoru neram choodi njaan

((Pozhiyumoru thaaramaayannennil vannoo nee
Pathiye thazhukaan marannoo njaan
Akaleyoru konil neeyinnereyurukumbol))

((Arikilini njaan varaam
Chirakumini njaan ekidaam))

മെഴുകുതിരികൾ ഉരുകിയുരുകി
അകമേയുതിരും നോവിൽ
നഗരവഴിയിൽ, പകലുകളിലും
ഇരുളു കലരും നാളിൽ

ഒരു നിഴല് പോലിതിലെ
ഒഴുകിയോ ഞാൻ
അഴലരുളി മാഞ്ഞതെവിടെ നീ

പൊഴിയുമൊരു താരമായണനെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ

അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം

സമയനദി തൻ, തിരയിലൊരു നാൾ
തിരികെയൊഴുകാമെങ്കിൽ
പഴയ നിമിഷം, ഇനിയുമതു പോൽ
നുകരുവാതിനായെങ്കിൽ

കര തളിരിലെന്തരുളും
പകരമായി ഞാൻ
അരികെയിനിയൊന്നു വരുമോ നീ

((പൊഴിയുമൊരു താരമായണനെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ))

((അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം))

പിരിയുകിലുമെവിടെയോ, തുണയരുളിയുണ്ടവൾ
മുറിവാകുലെന്നെ തലോടുവാൻ
അനുദിനവുമവളിലെ, സ്വരമാധുര്യമോർമ്മയായി
തളരുമോരു നേരം ചൂടി ഞാൻ

((പൊഴിയുമൊരു താരമായണനെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ))

((അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം))

Leave a comment