Song: Chil Chinchilamaayi
Artiste(s): Madhu Balakrishnan & Shwetha Mohan
Lyricist: Vayalar Sharath Chandra Varma
Composer: Vidyasagar
Album: Thoppil Joppan
Chil, chinchilamaayi
Chinchilamaayi
Chilmazha nee
Rim, rimjhimamaayi
Rimjhimamaayi
Noolmazha nee
Kaattala chinniya poomazha nee
Kanninu kanninu vinmazha nee
Kaathinu kaathinu thenmazha nee
Ennume..
((Chil, chinchilamaayi
Chinchilamaayi
Chilmazha nee))
((Rim, rimjhimamaayi
Rimjhimamaayi
Noolmazha nee))
Akkare ninnu parannu varunnoru
Maalaakha nee
Otthiriyotthiri mutthukalulloru
Chelaanu nee
Vinnile meghamaninju vilambiya
Neertthulli nee
Manninumenniluminnu thulumbiya
Neerdhaara nee
Eppozhum, nenchile
Thalirormma neeyalle
Umm..
Eppozhum, maarile
Alivaayi neeyille
Nee, kinginikal
Manchaniyum konchalukal
((Chil, chinchilamaayi
Chinchilamaayi
Chilmazha nee))
((Rim, rimjhimamaayi
Rimjhimamaayi
Noolmazha nee))
Maalakalaayilameni pothinjoru
Pookkaari nee
Maanasaveenayilumma tharunnoru
Paattaanu nee
Ullilurummiyurummiyirunnoru
Praavaanu nee
Thoovalu kondu thalodumenikkoru
Koottaanu nee
Vannithaa, vannithaa
Kulirchanthamode nee
Thannithaa, thannithaa
Kulirkaalamere nee
En, ormmakalil
Marmaramaayi
Nin chirikal
((Chil, chinchilamaayi
Chinchilamaayi
Chilmazha nee))
((Rim, rimjhimamaayi
Rimjhimamaayi
Noolmazha nee))
((Kaattala chinniya poomazha nee
Kanninu kanninu vinmazha nee
Kaathinu kaathinu thenmazha nee
Ennume..))
ചിൽ, ചിഞ്ചിലമായി
ചിഞ്ചിലമായി
ചിൽമഴ നീ
റിം, റിംജിമമായി
റിംജിമമായി
നൂൽമഴ നീ
കാറ്റല ചിന്നിയ പൂമഴ നീ
കണ്ണിനു കണ്ണിനു വിൺമഴ നീ
കാതിനു കാതിനു തേന്മഴ നീ
എന്നുമേ…
((ചിൽ, ചിഞ്ചിലമായി
ചിഞ്ചിലമായി
ചിൽമഴ നീ))
((റിം, റിംജിമമായി
റിംജിമമായി
നൂൽമഴ നീ))
അക്കരെ നിന്നു പറന്നു വരുന്നൊരു
മാലാഖ നീ
ഒത്തിരിയൊത്തിരി മുത്തുകളുള്ളൊരു
ചേലാണു നീ
വിണ്ണിലെ മേഘമണിഞ്ഞു വിളമ്പിയ
നീർത്തുള്ളി നീ
മണ്ണിനുമെന്നിലുമിന്നു തുളുമ്പിയ
നീർധാര നീ
എപ്പോഴും, നെഞ്ചിലെ
തളിരോർമ്മ നീയല്ലേ
ഉം.
എപ്പോഴും, മാറിലെ
അലിവായി നീയില്ലെ
നീ, കിങ്ങിണികൾ
മഞ്ചണിയും കൊഞ്ചലുകൾ
((ചിൽ, ചിഞ്ചിലമായി
ചിഞ്ചിലമായി
ചിൽമഴ നീ))
((റിം, റിംജിമമായി
റിംജിമമായി
നൂൽമഴ നീ))
മാലകളായിളമേനി പൊതിഞ്ഞൊരു
പൂക്കാരി നീ
മാനസവീണയിലുമ്മ തരുന്നൊരു
പാട്ടാണു നീ
ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു
പ്രാവാണ് നീ
തൂവലു കൊണ്ടു തലോടുമെനിക്കൊരു
കൂട്ടാണ് നീ
വന്നിതാ, വന്നിതാ
കുളിർചന്തമോടെ നീ
തന്നിതാ, തന്നിതാ
കുളിർകാലമേറെ നീ
എൻ, ഓർമ്മകളിൽ
മർമരമായി
നിൻ ചിരികൾ
((ചിൽ, ചിഞ്ചിലമായി
ചിഞ്ചിലമായി
ചിൽമഴ നീ))
((റിം, റിംജിമമായി
റിംജിമമായി
നൂൽമഴ നീ))
((കാറ്റല ചിന്നിയ പൂമഴ നീ
കണ്ണിനു കണ്ണിനു വിൺമഴ നീ
കാതിനു കാതിനു തേന്മഴ നീ
എന്നുമേ…))