Oru Mozhi Parayam


Song: Oru Mozhi Parayam
Artiste(s): Vijay Jesudas & Mridula Warrier
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Ira

Oru mozhi oru mozhi parayaam
Urukiya manamini thazhukaam
Mizhikaliloru chiriyezhuthaam
Vazhikalil thanalmaramaakaam

Iru konil ninnum
Ila pole nammal
Thelineeril ninne

Alakalilozhuki vanniniyarike

((Oru mozhi oru mozhi parayaam
Urukiya manamini thazhukaam
Mizhikaliloru chiriyezhuthaam
Vazhikalil thanalmaramaakaam))

Pularoliyude pudavakalaniyanu
Vananirayude thaazhvaaram

Oru kiliyude chirakadi nirayanu
Madhurithamiru kaathoram

Moovanthiyolam nee orumichu koode
Jeevante ulppoovil narumanju pole

Parayaanaakaathe…
Akathaaril thaane
Nirayunnooyentho

Irivarumozhi thirayukayo

((Oru mozhi oru mozhi parayaam
Urukiya manamini thazhukaam
Mizhikaliloru chiriyezhuthaam
Vazhikalil thanalmaramaakaam))

Vananadhiyude puthiyoru karavari
Swayamozhukukayalle naam

Mizhiyodu mizhi thuzhayana vazhikalil
Kanavukalude changaadam

Ekaantham neeyente
Uyirinteyaazham

Thaane thodunnoo nee
Mazhatthulli pole
Mozhiyekkaalere
Madhuvaakum maunam
Iravaakum neram

Irumanameriyumithoru kanalaayi

((Oru mozhi oru mozhi parayaam
Urukiya manamini thazhukaam
Mizhikaliloru chiriyezhuthaam
Vazhikalil thanalmaramaakaam))

(Iru konil ninnum
Ila pole nammal
Thelineeril ninne))

((Alakalilozhuki vanniniyarike))

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരു ചിരിയെഴുതാം
വഴികളിൽ തണൽമരമാകാം

ഇരു കോണിൽ നിന്നും
ഇല പോലെ നമ്മൾ
തെളിനീരിൽ നിന്നെ

അലകളിലൊഴുകി വന്നിനിയരികെ

((ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരു ചിരിയെഴുതാം
വഴികളിൽ തണൽമരമാകാം))

പുലരൊളിയുടെ പുടവകളണിയണു
വനനിരയുടെ താഴ്വാരം

ഒരു കിളിയുടെ ചിറകടി നിറയണ്
മധുരിതമിരു കാതോരം

മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവൻറെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ

പറയാനാകാതെ…
അകതാരിൽ താനേ
നിറയുന്നൂയെന്തോ

ഇരിവരുമൊഴി തിരയുകയോ

((ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരു ചിരിയെഴുതാം
വഴികളിൽ തണൽമരമാകാം))

വനനദിയുടെ പുതിയൊരു കരവരി
സ്വയമൊഴുകുകയല്ലേ നാം

മിഴിയോട് മിഴി തുഴയണ വഴികളിൽ
കനവുകളുടെ ചങ്ങാടം

ഏകാന്തം നീയെൻറെ
ഉയിരിൻറെയാഴം

താനേ തൊടുന്നൂ നീ
മഴത്തുള്ളി പോലെ
മൊഴിയെക്കാളേറെ
മധുവാകും മൗനം
ഇരവാകും നേരം

ഇരുമനമെരിയുമിതൊരു കനലായി

((ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരു ചിരിയെഴുതാം
വഴികളിൽ തണൽമരമാകാം))

(ഇരു കോണിൽ നിന്നും
ഇല പോലെ നമ്മൾ
തെളിനീരിൽ നിന്നെ))

((അലകളിലൊഴുകി വന്നിനിയരികെ))

Leave a comment