Song: Etho Paattin Eenam
Artiste(s): Vijay Jesudas & Sithara Krishnakumar
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Ira
Etho paattinneenam
Onnaayi kettu nammal
Etho megharaagam
Onnaayi kandu nammal
Mizhiyaal paranja madhuramaa mozhiye
Nenchil nenchil chertthoo nammal
((Etho paattinneenam
Onnaayi kettu nammal))
Ee vazhiye, pularoli thiri theliye
Nee anaye, veyilazhakilithaa
Njaan ariye, janalazhiyude arike
Nin chiriyo, himakanamazhayaayi
Parayaathe, ariyaathe
Anuraagam, manamaake
Pranayamithoru puzhayude iru karakalil
Ithalaniyukayo
((Etho paattinneenam
Onnaayi kettu nammal
Ho… Etho megharaagam
Onnaayi kandu nammal))
Naamalaye, oru pakalinu chirakaayi
Paathirayil, oru kanavaliye
Novalaye, thazhukeedumoru viralaayi
Neeyarike, panimathi malaraayi
Adaraano, aruthaathe
Udalaake, uyiraayi nee
Iruvarumanunimishavum oru ninavu than
Sukhamurukukayo
((Etho paattinneenam
Onnaayi kettu nammal
Ethoyetho megharaagam
Onnaayi kandu nammal))
((Mizhiyaal paranja madhuramaa mozhiye
Nenchil nenchil chertthoo nammal))
Um.. um..
ഏതോ പാട്ടിന്നീണം
ഒന്നായി കേട്ടു നമ്മൾ
ഏതോ മേഘരാഗം
ഒന്നായി കണ്ടു നമ്മൾ
മിഴിയാൽ പറഞ്ഞ മധുരമാ മൊഴിയേ
നെഞ്ചിൽ നെഞ്ചിൽ ചേർത്തൂ നമ്മൾ
((ഏതോ പാട്ടിന്നീണം
ഒന്നായി കേട്ടു നമ്മൾ))
ഈ വഴിയേ, പുലരൊളി തിരി തെളിയേ
നീ അണയേ, വെയിലഴകിലിതാ
ഞാൻ അറിയേ, ജനലഴിയുടെ അരികെ
നിൻ ചിരിയോ, ഹിമകണമഴയായി
പറയാതെ, അറിയാതെ
അനുരാഗം, മനമാകെ
പ്രണയമിതൊരു പുഴയുടെ ഇരു കരകളിൽ
ഇതളണിയുകയോ
((ഏതോ പാട്ടിന്നീണം
ഒന്നായി കേട്ടു നമ്മൾ
ഹോ .. ഏതോ മേഘരാഗം
ഒന്നായി കണ്ടു നമ്മൾ))
നാമലയെ, ഒരു പകലിനു ചിറകായി
പാതിരയിൽ, ഒരു കനവലിയെ
നോവലയെ, തഴുകീടുമൊരു വിരലായി
നീയരികെ, പനിമതി മലരായി
അടരാനോ, അരുതാതെ
ഉടലാകെ, ഉയിരായി നീ
ഇരുവരുമനുനിമിഷവും ഒരു നിനവ് തൻ
സുഖമുരുകുകയോ
((ഏതോ പാട്ടിന്നീണം
ഒന്നായി കേട്ടു നമ്മൾ
ഏതോയേതോ മേഘരാഗം
ഒന്നായി കണ്ടു നമ്മൾ))
((മിഴിയാൽ പറഞ്ഞ മധുരമാ മൊഴിയേ
നെഞ്ചിൽ നെഞ്ചിൽ ചേർത്തൂ നമ്മൾ))
ഉം.. ഉം..