Song: Raa Mazhayo
Artiste(s): Vijay Jesudas, Vijesh Gopal & Roshni Suresh
Lyricist: Rajeev Nair
Composer: Shashwath
Album: Kinavalli
Raamazhayo, kaarkkuliro
Paalnilaa thuliyo
Ethazhakin, neermani naam
Poottha kaadazhako
Ethennariyaanenthennariyaan
Ellaamellaam thottennariyaan
Itthiri munpe pokaam vegam
Kaattu churatthiya unnippookkal
Otthiri vattiyilotthu niraykkaam
Thoovaltthaalam vaangipporaam
Jalamaari peythu neengum
Vazhi meghajaalam nammal
Ida vittanayum ina chernnozhukum
Pazhakaattha punchiriyalle
Nanayaattha kanthiriyalle
((Raamazhayo, kaarkkuliro
Paalnilaa thuliyo
Ethazhakin, neermani naam
Poottha kaadazhako))
Ulloren thira nurayunne
Vallaathe kara kaviyunne
Peelitthoppil paayaam
Pandatthe perumakalezhuthaam
Aakaasha thamburu meettaam
Vaazhum thorum vaazhaam
Engengo inamithunangal
Chollunno cheru charanangal
Pullaankuzhale poroo
((Kaattu churatthiya unnippookkal
Otthiri vattiyilotthu niraykkaam
Thoovaltthaalam vaangipporaam))
((Raamazhayo, kaarkkuliro
Paalnilaa thuliyo
Ethazhakin, neermani naam
Poottha kaadazhako))
Aalunne malarolinaalam
Neelunne mazhayude thaalam
Kai neettam nee thaayo
Kondunne vanamukil naadam
Innaano vinnin vela
Changaathee nee cholloo
Ponnettam chila nimishangal
Ormmappoo ala menayumbol
Vannaadum nee kaatte
((Kaattu churatthiya unnippookkal
Otthiri vattiyilotthu niraykkaam
Thoovaltthaalam vaangipporaam))
((Raamazhayo, kaarkkuliro
Paalnilaa thuliyo
Ethazhakin, neermani naam
Poottha kaadazhako))
രാമഴയോ, കാർക്കുളിരോ
പാൽനിലാ തുളിയോ
എതഴകിൻ, നീർമണി നാം
പൂത്ത കാടഴകോ
ഏതെന്നറിയാനെന്തെന്നറിയാൻ
എല്ലാമെല്ലാം തൊട്ടെന്നറിയാൻ
ഇത്തിരി മുൻപേ പോകാം വേഗം
കാറ്റ് ചുരത്തിയ ഉണ്ണിപ്പൂക്കൾ
ഒത്തിരി വട്ടിയിലൊത്തു നിറയ്ക്കാം
തൂവൽത്താളം വാങ്ങിപ്പോരാം
ജലമാരി പെയ്തു നീങ്ങും
വഴി മേഘജാലം നമ്മൾ
ഇട വിട്ടണയും ഇണ ചേർന്നൊഴുകും
പഴകാത്ത പുഞ്ചിരിയല്ലേ
നനയാത്ത കൺതിരിയല്ലേ
((രാമഴയോ, കാർക്കുളിരോ
പാൽനിലാ തുളിയോ
എതഴകിൻ, നീർമണി നാം
പൂത്ത കാടഴകോ))
ഉള്ളോരെൻ തിര നുരയുന്നേ
വല്ലാതെ കര കവിയുന്നെ
പീലിത്തോപ്പിൽ പായാം
പണ്ടത്തെ പെരുമകളെഴുതാം
ആകാശ തമ്പുരു മീട്ടാം
വാഴും തോറും വാഴാം
എങ്ങെങ്ങോ ഇണമിഥുനങ്ങൾ
ചൊല്ലുന്നു ചെറു ചരണങ്ങൾ
പുല്ലാങ്കുഴൽ പോരൂ
((കാറ്റ് ചുരത്തിയ ഉണ്ണിപ്പൂക്കൾ
ഒത്തിരി വട്ടിയിലൊത്തു നിറയ്ക്കാം
തൂവൽത്താളം വാങ്ങിപ്പോരാം))
((രാമഴയോ, കാർക്കുളിരോ
പാൽനിലാ തുളിയോ
എതഴകിൻ, നീർമണി നാം
പൂത്ത കാടഴകോ))
ആളുന്നെ മലരൊളിനാളം
നീളുന്നെ മഴയുടെ താളം
കൈ നീട്ടം നീ തായോ
കൊണ്ടുന്നെ വനമുകിൽ നാദം
ഇന്നാണോ വിണ്ണിൻ വേല
ചങ്ങാതീ നീ ചൊല്ലൂ
പൊന്നേറ്റം ചില നിമിഷങ്ങൾ
ഓർമ്മപ്പൂ അല്ല മെനയുമ്പോൾ
വന്നാടും നീ കാറ്റേ
((കാറ്റ് ചുരത്തിയ ഉണ്ണിപ്പൂക്കൾ
ഒത്തിരി വട്ടിയിലൊത്തു നിറയ്ക്കാം
തൂവൽത്താളം വാങ്ങിപ്പോരാം))
((രാമഴയോ, കാർക്കുളിരോ
പാൽനിലാ തുളിയോ
എതഴകിൻ, നീർമണി നാം
പൂത്ത കാടഴകോ))