Song: Aarorum
Artiste(s): Raghu Dixit
Lyricist: Rafeeq Ahammed
Composer: Raghu Dixit
Album: Koode
Aarorum
Varaanillayennaalum
Raavoram
Nilaavillayennaalum
(Aarorum
Varaanillayennaalum
Raavoram
Nilaavillayennaalum)
Orithal nee neerthi ninnoo
Aareyo nee kaatthuvo
Ormmakal than manjil mungum
Perariyaa poovu pol
Arikilaayi
Pularvela vannuvo
Kavilile
Mizhineeru kanduvo
Thazhukidaatheyaayi
Vazhiyiloodave
(Akaleyaayi
Doore, poyo) (x2)
Nin nilavilo, nin kanavilo
Madhushalabhamo, vanneelallo
Mizhi poottaathe, nee ororo raavilum
Aaraarum kaanaathe, irulaazhangal neenthiyo
Neelum nizhal veenizhayum
Kadanam peyyum thaazhvara
Mezhukin naalam pole maayum
Mohangalil mangi mangi
Ithalukal, adarunnu pinneyum
Alasamaayi, alayunnu thennalum
Thirike vannidaam
Nimishamangane
(Kozhiyave
Kaanaathe, poyo) (x2)
Vo.. o… Vo.. O…
ആരോരും
വരാനില്ലായെന്നാലും
രാവോരം
നിലാവില്ലയെന്നാലും
(ആരോരും
വരാനില്ലായെന്നാലും
രാവോരം
നിലാവില്ലയെന്നാലും)
ഓരിതൾ നീ നീർത്തി നിന്നൂ
ആരെയോ നീ കാത്തുവോ
ഓർമ്മകൾ തൻ മഞ്ഞിൽ മുങ്ങും
പേരറിയാ പൂവു പോൽ
അരികിലായി
പുലർവേള വന്നുവോ
കവിളിലെ
മിഴിനീരു കണ്ടുവോ
തഴുകിടാതെയായി
വഴിയിലൂടവേ
(അകലെയായി
ദൂരെ, പോയോ) (x2)
നിൻ നിലവിലോ, നിൻ കനവിലോ
മധുശലഭമോ, വന്നീലല്ലോ
മിഴി പൂട്ടാതെ, നീ ഓരോരോ രാവിലും
ആരാരും കാണാതെ, ഇരുളാഴങ്ങൾ നീന്തിയോ
നീളും നിഴൽ വീണിഴയും
കദനം പെയ്യും താഴ്വര
മെഴുകിൻ നാളം പോലെ മായും
മോഹങ്ങളിൽ മങ്ങി മങ്ങി
ഇതളുകൾ, അടരുന്നു പിന്നെയും
അലസമായി, അലയുന്നു തെന്നലും
തിരികെ വന്നിടാം
നിമിഷമങ്ങനെ
(കൊഴിയവേ
കാണാതെ, പോയോ) (x2)
വോ.. ഓ… വോ. ഓ…