Song: Ini Raave
Artiste(s): Vidhu Pratap
Lyricist: Joe Paul
Composer: Jakes Bejoy
Album: Ranam
Churulerum vazhi neele
Ariyaathe.. novukal
Ini raave.. thirayaathe
Mizhiyaale.. nirayumariya nilavine
Verutheyee, viralukal
Ezhuthumoro
Varikal pidayumee
Kathakaletho
Irul veena dooreykkengo
Paayunnenno….
Maayunnennoo.. Novunnenno..
((Ini raave.. thirayaathe
Mizhiyaale.. nirayumariya nilavine))
Nerame nee verum thaalamaayi
Veezhunnille.. udal
Venale naamore novumaayi
Thedunnille… thanal
Maravi maayunnoo
Kandu theeraathe
Nirayumee mounam
Peythu thoraathe
Nizhal vannu veezhum kannil
Neerodunno…
Neerum mannil, verodunno..
((Ini raave.. thirayaathe
Mizhiyaale.. nirayumariya nilavine))
Mohane, neeyilam vaanile
Chaayam maarum..mukil
Theerumennaakilum daahamo
Aazham koodum.. kadal
Palathumee munnil
Minniyennaalum
Vazhuthi maaarunnu
Kai thodum neram
Swaram nertthu raavil melle
Paadunnille…
Aaro nenchil… chaayunnille..
((Ini raave.. thirayaathe
Mizhiyaale.. nirayumariya nilavine))
ചുരുളേറും വഴി നീളെ
അറിയാതെ.. നോവുകൾ
ഇനി രാവേ.. തിരയാതെ
മിഴിയാലേ.. നിറയുമരിയ നിലവിനെ
വെറുതെയീ വിരലുകൾ
എഴുതുമോരോ
വരികൾ പിടയുമീ
കഥകളേതോ
ഇരുൾ വീണ ദൂരേക്കെങ്ങോ
പായുന്നെന്നോ….
മായുന്നെന്നോ.. നോവുന്നെന്നോ..
((ഇനി രാവേ.. തിരയാതെ
മിഴിയാലേ.. നിറയുമരിയ നിലവിനെ))
നേരമേ നീ വെറും താളമായി
വീഴുന്നില്ലേ.. ഉടൽ
വേനലേ നാമൊരേ നോവുമായി
തേടുന്നില്ലേ… തണൽ
മറവി മായുന്നൂ
കണ്ടു തീരാതെ
നിറയുമീ മൗനം
പെയ്തു തോരാതെ
നിഴൽ വന്നു വീഴും കണ്ണിൽ
നീരോടുന്നോ…
നീറും മണ്ണിൽ, വേരോടുന്നോ..
((ഇനി രാവേ.. തിരയാതെ
മിഴിയാലേ.. നിറയുമരിയ നിലവിനെ))
മോഹനെ, നീയിളം വാനിലെ
ചായം മാറും..മുകിൽ
തീരുമെന്നാകിലും ദാഹമോ
ആഴം കൂടും.. കടൽ
പലതുമീ മുന്നിൽ
മിന്നിയെന്നാലും
വഴുതി മാറുന്നു
കൈ തൊടും നേരം
സ്വരം നേർത്തു രാവിൽ മെല്ലെ
പാടുന്നില്ലേ…
ആരോ നെഞ്ചിൽ… ചായുന്നില്ലേ..
((ഇനി രാവേ.. തിരയാതെ
മിഴിയാലേ.. നിറയുമരിയ നിലവിനെ))