Song: Kanakamulla
Artiste(s): Mohammed Maqbool Mansoor & Jyotsana
Lyricist: Hazeena S. Kaanam
Composer: Ranjin Raj
Album: Nithyaharithanaayakan
Kandu kandu kandu
Kattedutthathalle
Kondu vannu thanna
Kunju maine
Pandu pandu pandu
Kandedutthathalle
Koottu vechorishtamethrayere
Kanakamulla kathiru pole
Minuttha sundaree
Arali poottha chirikalaale
Thuduttha mohinee
Kaattuvalli poottha pole
Kaatthu ninnuvo
Kaattu vannu paattu moolave..
Nenchinullil panchavaadhyam
Eridunnithaa
Konchidunna monchu kaanave..
((Kanakamulla kathiru pole
Minuttha sundaree
Arali poottha chirikalaale
Thuduttha mohinee))
Maarivillin koottinullil
Koottu vanna koottukaaraa
Kunnimani thennalolam
Paadi vanna paattukaaraa
Vilichathenthino
Kurumbi mainaye
Peruttthu premamaanu
Ninte kannilu
Ha…
Adutthu nilkkave
Madhicha vandu pol
Kothicha mohamaanu
Ninte chundilu
Manju peyyum kaalam vannaal
Kuyile kuyile kuyile
Maambazhathinu maasam vannaal
Mayile
Thanchi thanchi paattum mooli
Maname maname maname
Koodu vittu koottum koodi
Kanave
Pranayam pothiyum chirakil
Nilaappakshi pole
((Kandu kandu kandu
Kattedutthathalle
Kondu vannu thanna
Kunju maine))
((Pandu pandu pandu
Kandedutthathalle
Koottu vechorishtamethrayere))
Ponnurukkum konna pole
Minneedunna vennilaave
Chaare vannu chaayurangum
Poonkurinji poocha pole
Mizhikku munnilo
Udakki ninnu njaan
Orotta nottamettathente
Nenchilaayi
Puzhaykku manchalaayi
Chilungi ninnu njaan
Nanuttha vaakku kondathente
Ullilaayi
Veyilu chaanja neramaayaal
Mazhayaayi mazhayaayi mazhayaayi
Kuliru paakum kunniloode
Nizhalaayi
Kathiru chonna paadamaake
Pathiye pathiye pathiye
Kanavu neythu thornnidaathe
Uyare
Iravum pakalum nilavil
Nilaatthoni pol
La la lalala
Pranayakaavyamezhuthi vanna
Harithanaayakaa
Kavitha paadi arike ninna
Hridayagaayakaa
കണ്ടു കണ്ടു കണ്ടു
കട്ടെടുത്തതല്ലേ
കൊണ്ടു വന്നു തന്ന
കുഞ്ഞു മൈനേ
പണ്ടു പണ്ടു പണ്ടു
കണ്ടെടുത്തതല്ലേ
കൂട്ടു വെച്ചൊരിഷ്ടമെത്രയെറെ
കനകമുല്ല കതിരു പോലെ
മിനുത്ത സുന്ദരീ
അരളി പൂത്ത ചിരികളാലെ
തുടുത്ത മോഹിനീ
കാട്ടുവള്ളി പൂത്ത പോലെ
കാത്തു നിന്നുവോ
കാറ്റു വന്നു പാട്ടു മൂളവേ..
നെഞ്ചിനുള്ളിൽ പഞ്ചവാദ്യം
ഏറിടുന്നിതാ
കൊഞ്ചിടുന്ന മൊഞ്ചു കാണവേ..
((കനകമുല്ല കതിരു പോലെ
മിനുത്ത സുന്ദരീ
അരളി പൂത്ത ചിരികളാലെ
തുടുത്ത മോഹിനീ))
മാരിവില്ലിൻ കൂട്ടിനുള്ളിൽ
കൂട്ടു വന്ന കൂട്ടുകാരാ
കുന്നിമണി തെന്നലോളം
പാടി വന്ന പാട്ടുകാരാ
വിളിച്ചതെന്തിനോ
കുറുമ്പി മൈനയേ
പേരിട്ടത് പ്രേമമാണ്
നിൻറെ കണ്ണില്
ഹാ…
അടുത്തു നിൽക്കവേ
മദിച്ച വണ്ടു പോൽ
കൊതിച്ച മോഹമാണ്
നിൻറെ ചുണ്ടില്
മഞ്ഞു പെയ്യും കാലം വന്നാൽ
കുയിലേ കുയിലേ കുയിലേ
മാമ്പഴത്തിനു മാസം വന്നാൽ
മയിലേ
തഞ്ചി തഞ്ചി പാട്ടും മൂളി
മനമേ മനമേ മനമേ
കൂടു വിട്ടു കൂട്ടും കൂടി
കനവേ
പ്രണയം പൊതിയും ചിറകിൽ
നിലാപ്പക്ഷി പോലെ
((കണ്ടു കണ്ടു കണ്ടു
കട്ടെടുത്തതല്ലേ
കൊണ്ടു വന്നു തന്ന
കുഞ്ഞു മൈനേ))
((പണ്ടു പണ്ടു പണ്ടു
കണ്ടെടുത്തതല്ലേ
കൂട്ടു വെച്ചൊരിഷ്ടമെത്രയെറെ))
പൊന്നുരുക്കും കൊന്ന പോലെ
മിന്നീടുന്ന വെണ്ണിലാവേ
ചാരെ വന്നു ചായുറങ്ങും
പൂങ്കുറിഞ്ഞി പൂച്ച പോലെ
മിഴിക്കു മുന്നിലോ
ഉടക്കി നിന്നു ഞാൻ
ഒരൊറ്റ നോട്ടമേറ്റതെൻ്റെ
നെഞ്ചിലായി
പുഴയ്ക്കു മഞ്ചലായി
ചിലുങ്ങി നിന്നു ഞാൻ
നനുത്ത വാക്കു കൊണ്ടതെൻ്റെ
ഉള്ളിലായി
വെയില് ചാഞ്ഞ നിറമായാൽ
മഴയായി മഴയായി മഴയായി
കുളിരു പാകും കുന്നിലൂടെ
നിഴലായി
കതിര് ചോന്ന പാടമാകെ
പതിയെ പതിയെ പതിയെ
കനവു നെയ്തു തോർന്നിടാതെ
ഉയരേ
ഇരവും പകലും നിലവിൽ
നിലാത്തോണി പോൽ
ല ല ലാലലാ
പ്രണയകാവ്യമെഴുതി വന്ന
ഹരിതനായകാ
കവിത പാടി അരികെ നിന്ന
ഹൃദയഗായകാ