Song: Then Panimathiye
Artiste(s): K.S. Harishankar
Lyricist: B.K. Harinarayanan
Composer: Rahul Raj
Album: Kodathi Samaksham Balan Vakkeel
Then panimathiye
Kuliraniyum aniviralaal
Ee janalarike
Pathiye varoo, kanavu tharoo
Veyilpakshi chekkerumee naattu koottil
Nilaavinte eenam tharoo
Manam chaanjurangunna kolaayayil nee
Chiraathinte naalam tharoo
Para niraye..
(Pathirillaa maozhiyekee)
Thodiyarike
(Ida nanma thaliraayi)
Pathivukalaayi
(Chiriyekunnoru graamam)
Ivideyithaa..
Ekaanthamen nizhalpaathayil
Sooryaamshu thookunnuvo
Novaakeyum chirippoykayil
Idaykkonnu neenthunnuvo
Snehaardramammayo
Choododeyekumannamaayi
Ennaavilormmakal..
Naaveru paattumaayi
Thaazhvaarameriyodiyini
Kaatte.. varaamo
((Para niraye..
(Pathirillaa mozhiyekee)
Thodiyarike
(Ida nanma thaliraayi)
Pathivukalaayi
(Chiriyekunnoru graamam)
Ivideyithaa..))
Moovanthi than mukilchaartthu pol
Maayunna kaalangale
Vaachaalamaayi niranjeeduvaan
Pidaykkunna mounangale
Kaanaathe veendumaa
Jeevante vegayaanamaayi
Dhoorangal thedidum
Thaare..
Kaiveeshi ninn pom
Changaathiyaayi maarumoru
Thaaram vinmele..
((Then panimathiye
Kuliraniyum aniviralaal
Ee janalarike
Pathiye varoo, kanavu tharoo))
((Manam chaanjurangunna kolaayayil nee
Chiraathinte naalam tharoo))
((Para niraye..
(Pathirillaa mozhiyekee)
Thodiyarike
(Ida nanma thaliraayi)
Pathivukalaayi
(Chiriyekunnoru graamam)
Ivideyithaa..))
തേൻ പനിമതിയേ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയേ വരൂ, കനവു തരൂ
വെയിൽപക്ഷി ചേക്കേറുമീ നാട്ടു കൂട്ടിൽ
നിലാവിന്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിൻറെ നാലാം തരൂ
പറ നിറയെ..
(പതിരില്ലാ മണിയേകീ)
തൊടിയരികെ
(ഇട നന്മ തളിരായി)
പതിവുകളായി
(ചിരിയെകുന്നൊരു ഗ്രാമം)
ഇവിടെയിതാ..
ഏകാന്തമെൻ നിഴൽപാതയിൽ
സൂര്യാംശു തൂകുന്നുവോ
നോവാകെയും ചിരിപ്പൊയ്കയിൽ
ഇടയ്ക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രമമ്മയോ
ചൂടോടെയേകുമന്നമായി
എന്നാവിലോർമ്മകൾ..
നാവേറു പാട്ടുമായി
താഴ്വാരമേറിയൊടിയിനി
കാറ്റേ.. വരാമോ
((പറ നിറയെ..
(പതിരില്ലാ മണിയേകീ)
തൊടിയരികെ
(ഇട നന്മ തളിരായി)
പതിവുകളായി
(ചിരിയെകുന്നൊരു ഗ്രാമം)
ഇവിടെയിതാ..))
മൂവന്തി തൻ മുകിൽചാർത്തു പോൽ
മായുന്ന കാലങ്ങളെ
വാചാലമായി നിറഞ്ഞീടുവാൻ
പിടയ്ക്കുന്ന മൗനങ്ങളേ
കാണാതെ വീണ്ടുമാ
ജീവന്റെ വേഗയാനമായി
ദൂരങ്ങൾ തേടിടും
താരേ..
കൈവീശി നിന്ന് പോം
ചങ്ങാതിയായി മാറുമൊരു
താരം വിന്മേലെ..
((തേൻ പനിമതിയേ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയേ വരൂ, കനവു തരൂ))
((മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിൻറെ നാലാം തരൂ))
((പറ നിറയെ..
(പതിരില്ലാ മണിയേകീ)
തൊടിയരികെ
(ഇട നന്മ തളിരായി)
പതിവുകളായി
(ചിരിയെകുന്നൊരു ഗ്രാമം)
ഇവിടെയിതാ…))