Adyam Thammil


Song: Adyam Thammil
Artiste(s): Anne Amie & Sooraj Santhosh
Lyricist: Vinayak Sasikumar
Composer: Ifthi
Album: June

Aadyam thammil kaanum njodiyil
Kothichu ninne
Minnum muthe kannin maniye

Aarum kaanaa neram pathiye
Aduthu vannu
Meyyil cheraan ullam pidaye

Ida thoornnu peyyum thorum
Mazha pol
Idanenchil eenam neyyum kulire
Ninnilaliyaan maathram njaan
Pirannuvennu thonni innee nimisham

(Karalithil nee ezhuthukayaayi
Puthiyoru kaavyam
Viralukalo mozhiyukayaayi
Pranaya swakaaryam) (x2)

Mizhiyo.. ini ninneyennume
Uyire… pakuthi kaatthu vecheedaam
Njaan

Namukku pankeedaan kinaavukal
Kurichu vechathum
Murinjidumbozhum vimookamaayi
Olichu vechathum

Ninakku nizhalaayenne njaan
Othukki vechathum
Ninnilaliyaan maathram njaan
Pirannuvenna thonnal konden kanave

Marayukillayethu manjilum
Pazhaya vazhikal
Pozhiyukilla ethu novilum
Manassinilakal

Poliyukayilla nee nalkiya
Madhuranimikal

Ninnilaliyaan maathram njaan
Pirannuvennu thonnum ee dinangal

ആദ്യം തമ്മിൽ കാണും ഞൊടിയിൽ
കൊതിച്ചു നിന്നെ
മിന്നും മുത്തേ കണ്ണിൻ മണിയേ

ആരും കാണാ നേരം പതിയേ
അടുത്തു വന്നു
മെയ്യിൽ ചേരാൻ ഉള്ളം പിടയേ

ഇട തൂർന്നു പെയ്യും തോറും
മഴ പോൽ
ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം

(കരളിതിൽ നീ എഴുതുകയായി
പുതിയൊരു കാവ്യം
വിരലുകളോ മൊഴിയുകയായി
പ്രണയ സ്വകാര്യം) (x2)

മിഴിയോ.. ഇനി നിന്നെയെന്നുമേ
ഉയിരേ… പകുതി കാത്തു വെച്ചീടാം
ഞാൻ

നമുക്കു പങ്കീടാൻ കിനാവുകൾ
കുറിച്ചു വെച്ചതും
മുറിഞ്ഞിടുമ്പോഴും വിമൂകമായി
ഒളിച്ചു വെച്ചതും

നിനക്കു നിഴലായെന്നെ ഞാൻ
ഒതുക്കി വെച്ചതും
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ

മറയുകില്ലയേത് മഞ്ഞിലും
പഴയ വഴികൾ
പൊഴിയുകില്ല ഏതു നോവിലും
മനസ്സിനിലകൾ

പൊലിയുകയില്ല നീ നൽകിയ
മധുരനിമികൾ

നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ

Leave a comment