A Complete Journey Through Music
Song: Onnum Mindaathe
Artiste(s): Sasha Tirupati
Lyricist: B.K. Harinarayan
Composer: Gopi Sunder
Album: Kodathi Samaksham Balan Vakkeel
Onnum mindaathe
Kannil kanneki
Kaalam kai thannu maayunnuvo
Vingi theeraathe
Peyyaanaakaathe
Entho vallaathe neerunnuvo
Irulin maruvonnil
Muriyum mozhiyaane
Thuna than chirakillaa
Vihadhamaayi nee
(Thamasinte manitthaazhitta
Manassaakeyithaa
Varaykkunnu jalachaayatthil
Ushasse ninne njaan) (x2)
((Onnum mindaathe
Kannil kanneki
Kaalam kai thannu maayunnuvo))
Venal churameri
Alayum vazhiye nin
Thooval thanalaakaan
Hridayam pidayunne
Cheru chudu kanalaayi
Urukidumakame
Ithu vareyariyaa
Oru thari viraham
Neeyoraaluyiril
Minnunnu melle
((Onnum mindaathe
Kannil kanneki
Kaalam kai thannu maayunnuvo))
((Vingi theeraathe
Peyyaanaakaathe
Entho vallaathe neerunnuvo))
Ho
Eeyal shalabham pol
Thaniye pidayaathe
Theeyil pozhiyaathe
Uyaroo uyare nee
Priyamoru kanavaa
Parichitha ninavaa
Cheru thari viriye
Kanalini vaniyil
Neeyoraaliniyen
Kannaalam thaane
((Onnum mindaathe
Kannil kanneki
Kaalam kai thannu maayunnuvo))
((Vingi theeraathe
Peyyaanaakaathe
Entho vallaathe neerunnuvo))
((Irulin maruvonnil
Muriyum mozhiyaane
Thuna than chirakillaa
Vihadhamaayi nee))
((Thamasinte manitthaazhitta
Manassaakeyithaa
Varaykkunnu jalachaayatthil
Ushasse ninne njaan))(x2)
ഒന്നും മിണ്ടാതെ
കണ്ണിൽ കണ്ണേകി
കാലം കൈ തന്നു മായുന്നുവോ
വിങ്ങി തീരാതെ
പെയ്യാനാകാതെ
എന്തോ വല്ലാതെ നീറുന്നുവോ
ഇരുളിൻ മരുവൊന്നിൽ
മുറിയും മൊഴിയാണെ
തുണ തൻ ചിറകില്ലാ
വിഹനായി നീ
(തമസിന്റെ മണിത്താഴിട്ടു
മനസ്സാകെയിതാ
വരയ്ക്കുന്നു ജലച്ചായത്തിൽ
ഉഷസ്സേ നിന്നെ ഞാൻ) (x2)
((ഒന്നും മിണ്ടാതെ
കണ്ണിൽ കണ്ണേകി
കാലം കൈ തന്നു മായുന്നുവോ))
വേനൽ ചുരമേറി
അലയും വഴിയേ നിൻ
തൂവൽ തണലാകാൻ
ഹൃദയം പിടയുന്നേ
ചെറു ചുടു കനലായി
ഉരുകിടുമകമെ
ഇതു വരെയറിയാ
ഒരു തരി വിരഹം
നീയൊരാളുയിരിൽ
മിന്നുന്നു മെല്ലേ
((ഒന്നും മിണ്ടാതെ
കണ്ണിൽ കണ്ണേകി
കാലം കൈ തന്നു മായുന്നുവോ))
((വിങ്ങി തീരാതെ
പെയ്യാനാകാതെ
എന്തോ വല്ലാതെ നീറുന്നുവോ))
ഹോ
ഈയൽ ശലഭം പോൽ
തനിയെ പിടയാതെ
തീയിൽ പൊഴിയാതെ
ഉയരൂ ഉയരെ നീ
പ്രിയമൊരു കനവാ
പരിചിത നിനവാ
ചെറു തരി വിരിയെ
കനലിനി വനിയിൽ
നീയൊരാളിനിയെൻ
കണ്ണാലം താനേ
((ഒന്നും മിണ്ടാതെ
കണ്ണിൽ കണ്ണേകി
കാലം കൈ തന്നു മായുന്നുവോ))
((വിങ്ങി തീരാതെ
പെയ്യാനാകാതെ
എന്തോ വല്ലാതെ നീറുന്നുവോ))
((ഇരുളിൻ മരുവൊന്നിൽ
മുറിയും മൊഴിയാണെ
തുണ തൻ ചിറകില്ലാ
വിഹനായി നീ))
((തമസിന്റെ മണിത്താഴിട്ടു
മനസ്സാകെയിതാ
വരയ്ക്കുന്നു ജലച്ചായത്തിൽ
ഉഷസ്സേ നിന്നെ ഞാൻ)) (x2)