Song: Venalum Varshavum
Artiste(s): K.S. Harishankar
Lyricist: Rafeeq Ahmed
Composer: Bijibal
Album: And The Oscar Goes To…
Venalum varshavum
Variyaayi pokum
Ekaantha yaathra
Irulalayozhiyum pularikalunare
Paathiraa nerukil
Pon thaaram
Vaathilellaam chernnadanjaal
Polum
Sooryanaalam neenthiyetthum
Chaare
Aarum kaanaa konil meghangalaayi
Thaane peyyum novinneeraavil
Poya kaalam shaakhiyil ninnoornnu
Paazhadinju poyidaamennaalum
Eeran kannil jeevonmaadam
Choodi
Veendum pookkum
Pookkal snehaardramaayi
((Venalum varshavum
Variyaayi pokum
Ekaantha yaathra))
((Irulalayozhiyum pularikalunare
Paathiraa nerukil
Pon thaaram))
വേനലും വർഷവും
വരിയായി പോകും
ഏകാന്ത യാത്ര
ഇരുളലയൊഴിയും പുലരികളുണരെ
പാതിരാ നെറുകയിൽ
പുൽ താരം
വാതിലെല്ലാം ചേർന്നടഞ്ഞാൽ
പോലും
സൂര്യനാളം നീന്തിയെത്തും
ചാരേ
ആരും കാണാ കോണിൽ മേഘങ്ങളായി
താനേ പെയ്യും നോവിന്നീരാവിൽ
പോയ കാലം ശാഖിയിൽ നിന്നൂർന്നു
പാഴടിഞ്ഞു പോയിടാമെന്നാലും
ഈറൻ കണ്ണിൽ ജീവോന്മാദം
ചൂടി
വീണ്ടും പൂക്കും
പൂക്കൾ സ്നേഹാർദ്രമായി
((വേനലും വർഷവും
വരിയായി പോകും
ഏകാന്ത യാത്ര))
((ഇരുളലയൊഴിയും പുലരികളുണരെ
പാതിരാ നെറുകയിൽ
പുൽ താരം))