Eeran Megham


Song: Eeran Megham
Artiste(s): M.G. Sreekumar & Sujatha
Lyricist: Shibu Chakravarthy
Composer: Kannoor Rajan
Album: Chithram

Eeran megham, poovum kondu
Poojaykkaayi kshethratthil pokumbol
Poonkaattum sopanam paadumbol
Pookkaaree ninne, kandu njaan

((Eeran megham, poovum kondu
Poojaykkaayi kshethratthil pokumbol
Poonkaattum sopanam paadumbol
Pookkaaree ninne, kandu njaan))

Aa…

Mazha kaatthu kazhiyunna
Manassinte vezhaambal
Oru maari mukiline
Pranayichu poyi

Poovambanambalatthil
Poojaykku pokumbol
Ponnum, minnum
Ninne aniyikkum njaan

Aa… Aa…
Vaanidam mangalam aalapikke
Omane ninne njaan swanthamaakkum

((Eeran megham, poovum kondu
Poojaykkaayi kshethratthil pokumbol
Poonkaattum sopanam paadumbol
Pookkaaree ninne, kandu njaan))

Venmegha hamsangal
Thozhuthu valam vechu
Sindooram vaangunna
Ee sandhyayil

Nettiyil chandanavum
Chaartthi nee anayumbol
Muttham kondu
Kuri chaartthiykkum njaan

Aa… Aa..
Veliykku chooduvaan poo poraathe
Maanatthum pichaka poo virinju

((Eeran megham, poovum kondu
Poojaykkaayi kshethratthil pokumbol
Poonkaattum sopanam paadumbol
Pookkaaree ninne, kandu njaan))

Mu.. Mu..
Raaree raaree raareero
Raaree raaree raareero..

ഈറൻ മേഘം, പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ, കണ്ടു ഞാൻ

((ഈറൻ മേഘം, പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ, കണ്ടു ഞാൻ))

ആ…

മഴ കാത്തു കഴിയുന്ന
മനസ്സിന്റെ വേഴാമ്പൽ
ഒരു മാരി മുകിലിനെ
പ്രണയിച്ചു പോയി

പൂവമ്പനമ്പലത്തിൽ
പൂജയ്ക്ക് പോകുമ്പോൾ
പൊന്നും, മിന്നും
നിന്നെ അണിയിക്കും ഞാൻ

ആ .. ആ…
വാനിടം മംഗളം ആലപിക്കേ
ഓമനേ നിന്നെ ഞാൻ സ്വന്തമാക്കും

((ഈറൻ മേഘം, പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ, കണ്ടു ഞാൻ))

വെൺമേഘ ഹംസങ്ങൾ
തൊഴുതു വലം വെച്ച്
സിന്ദൂരം വാങ്ങുന്ന
ഈ സന്ധ്യയിൽ

നെറ്റിയിൽ ചന്ദനവും
ചാർത്തി നീ അണയുമ്പോൾ
മുത്തം കൊണ്ട്
കുറി ചാർത്തിയ്ക്കും ഞാൻ

ആ.. ആ..
വേളിയ്ക്കു ചൂടുവാൻ പൂ പോരാതെ
മാനത്തും പിച്ചക പൂ വിരിഞ്ഞു

((ഈറൻ മേഘം, പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ, കണ്ടു ഞാൻ))

മു.. മു..
രാരീ രാരീ രാരീരൊ
രാരീ രാരീ രാരീരൊ

Leave a comment