A Complete Journey Through Music
Song: Oru Dinam
Artiste(s): Anand Bhaskar
Lyricist: Rafeeq Ahammed
Composer: Deepak Dev
Album: Big Brother
Parannu poyoru kilikale
Ormmathan vazhiyile
Chillakalil varumo
Nirayumee mizhiyinayile
Neermani nanavukal
Maaychiduvaan varumo
Oru thooval ini tharumo..
Nirangal varumo
Swarangal varumo
Mazhayude shruthi tharumo
Oru dinam, kanavin malar vanam
Arikilathu mizhikalil adarukayo
Ithu vare, karalil priyamozhi
Athu pakarum paladinamortthidave
Pandu pande poottha malarukal
Minnum minnaaminungukal
Oru kuri ini varumo
Maruchiriyude ithalukal
Pularoli niravukal
Irulithilaayi varumo
(Pandu pande poottha malarukal
Minnum minnaaminungukal
Oru kuri ini varumo)
(Maruchiriyude ithalukal
Pularoli niravukal
Irulithilaayi varumo)
Ponnilakkoottile thumbikal
Vinnilengo maanju poyi
Akaleyakale oru mazhavillaayi
Maariyo
O, maariyo
Kaathile thenmazha thorave
Ullile mohangal thengave
Pon chilambaniyum nimishangalithile
Paayave
O, paayave
Ivide irulil manasu niraye
Smrithikal neerunnuvo
Maranna paattin varikaliniyum
En nenchil thazhukidumo
((Oru dinam, kanavin malar vanam
Arikilathu mizhikalil adarukayo
Ithu vare, karalil priyamozhi
Athu pakarum paladinamortthidave))
((Pandu pande poottha malarukal
Minnum minnaaminungukal
Oru kuri ini varumo))
((Maruchiriyude ithalukal
Pularoli niravukal
Irulithilaayi varumo))
((Parannu poyoru kilikale
Ormmathan vazhiyile
Chillakalil varumo))
((Nirayumee mizhiyinayile
Neermani nanavukal
Maaychiduvaan varumo))
((Oru thooval ini tharumo..
Nirangal varumo
Swarangal varumo
Mazhayude shruthi tharumo))
O…
O…
O….
പറന്നു പോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ
ചില്ലകളിൽ വരുമോ
നിറയുമീ മിഴിയിണയിലെ
നീർമണി നനവുകൾ
മായ്ച്ചിടുവാൻ വരുമോ
ഒരു തൂവൽ ഇനി തരുമോ..
നിറങ്ങൾ വരുമോ
സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ
ഒരു ദിനം, കനവിൻ മലർ വനം
അരികിലതു മിഴികളിൽ അടരുകയോ
ഇത് വരെ, കരളിൽ പ്രിയമൊഴി
അത് പകരും പലദിനമോർത്തിടവേ
പണ്ടു പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനി വരുമോ
മറുചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായി വരുമോ
(പണ്ടു പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനി വരുമോ)
(മറുചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായി വരുമോ)
പൊന്നിലക്കൂട്ടിലെ തുമ്പികൾ
വിണ്ണിലെങ്ങോ മാഞ്ഞു പോയി
അകലെയകലെ ഒരു മഴവില്ലായി
മാറിയോ
ഓ, മാറിയോ
കാതിലെ തേന്മഴ തോരവേ
ഉള്ളിലെ മോഹങ്ങൾ തേങ്ങവേ
പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ
പായവേ
ഓ, പായവേ
ഇവിടെ ഇരുളിൽ മനസു നിറയേ
സ്മൃതികൾ നീറുന്നുവോ
മറന്ന പാട്ടിൻ വരികളിനിയും
എൻ നെഞ്ചിൽ തഴുകിടുമോ
((ഒരു ദിനം, കനവിൻ മലർ വനം
അരികിലതു മിഴികളിൽ അടരുകയോ
ഇത് വരെ, കരളിൽ പ്രിയമൊഴി
അത് പകരും പലദിനമോർത്തിടവേ))
((പണ്ടു പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനി വരുമോ))
((മറുചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായി വരുമോ))
((പറന്നു പോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ
ചില്ലകളിൽ വരുമോ))
((നിറയുമീ മിഴിയിണയിലെ
നീർമണി നനവുകൾ
മായ്ച്ചിടുവാൻ വരുമോ))
((ഒരു തൂവൽ ഇനി തരുമോ..
നിറങ്ങൾ വരുമോ
സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ))
ഓ…
ഓ…
ഓ….