A Complete Journey Through Music
Song: Nee Vasantha Kaalam
Artiste(s): Harish Sivaramakrishnan & Sithara Krishnakumar
Lyricist: Basil C.J.
Composer: Basil C.J.
Album: Chola
Nee vasantha kaalam
Anuraaga neela vaanam
Ortthu veykkuvaanaduppamereyulla gaanam
Nee vasantha kaalam
Anuraaga neela vaanam
Ortthu veykkuvaanaduppamereyulla gaanam
Poonilaavin chundil
Pathiyunna sooryanaalam
Thaarakangal naanamodolichu
Ninna megham
Nin vira nakhangalaal
Koriyitta chithramaayi
Nilkkayaanithaa nizhal
Chilambaninja raathri
Nritthamaadi naamathil
Punarnnu veenurangi
((Nee vasantha kaalam
Anuraaga neela vaanam
Ortthu veykkuvaanaduppamereyulla gaanam))
Punchirichu ninna pookkale
Thodaatheyenne umma vecha
Mandamaaruthan
Daahamodeyalanja bhoomi than
Kaviltthadatthilomanichu
Peytha thenmazhaa…
Swapnamaanithenkilumunarnnidenda
Deviyulla swapnamaayalinju povathethra sundaram
Premamaanu praananil
Thodunna saagaram
((Nee vasantha kaalam
Anuraaga neela vaanam
Ortthu veykkuvaanaduppamereyulla gaanam))
Pandu naam nadanna veethiyil
Padarnnu veenu ninnilekku
Maanja sandhyakal
Pinneyum pularnnu pokave
Mizhiyil niranja
Mandahaasamettu veezhave
Vaathilil maranju ninna gandhamente shayyayilekku
Odi vannu naanamavalkkennu paranju
Chaare ninna mullakalil
Paathi vidarnnoo
((Nee vasantha kaalam
Anuraaga neela vaanam
Ortthu veykkuvaanaduppamereyulla gaanam))
((Poonilaavin chundil
Pathiyunna sooryanaalam
Thaarakangal naanamodolichu
Ninna megham))
((Nin vira nakhangalaal
Koriyitta chithramaayi
Nilkkayaanithaa nizhal
Chilambaninja raathri))
((Nritthamaadi naamathil
Punarnnu veenurangi))
((Nee vasantha kaalam
Anuraaga neela vaanam
Ortthu veykkuvaanaduppamereyulla gaanam))
നീ വസന്ത കാലം
അനുരാഗ നീല വാനം
ഓർത്തു വെയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
നീ വസന്ത കാലം
അനുരാഗ നീല വാനം
ഓർത്തു വെയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
പൂനിലാവിൻ ചുണ്ടിൽ
പതിയുന്ന സൂര്യനാളം
താരകങ്ങൾ നാണമോടൊളിച്ചു
നിന്ന മേഘം
നിൻ വിര നഖങ്ങളാൽ
കോറിയിട്ട ചിത്രമായി
നിൽക്കയാണിതാ നിഴൽ
ചിലമ്പണിഞ്ഞ രാത്രി
നൃത്തമാടി നാമതിൽ
പുണർന്നു വീണുറങ്ങി
((നീ വസന്ത കാലം
അനുരാഗ നീല വാനം
ഓർത്തു വെയ്ക്കുവാനടുപ്പമേറെയുള്ള ഗാനം))
പുഞ്ചിരിച്ചു നിന്ന പൂക്കളേ
തൊടാതെയെന്നെ ഉമ്മ വെച്ച
മന്ദമാരുതൻ
ദാഹമോടെയലഞ്ഞ ഭൂമി തൻ
കവിൾത്തടത്തിലോമനിച്ചു
പെയ്ത തേന്മഴാ..
സ്വപ്നമാണിതെങ്കിലുമുണർന്നിടേണ്ട
ദേവിയുള്ള സ്വപ്നമായലിഞ്ഞു പോവാത്തത്ര സുന്ദരം
പ്രേമമാണു പ്രാണനിൽ
തൊടുന്ന സാഗരം
((നീ വസന്ത കാലം
അനുരാഗ നീല വാനം
ഓർത്തു വെയ്ക്കുവാനടുപ്പമേറെയുള്ള ഗാനം))
പണ്ടു നാം നടന്ന വീഥിയിൽ
പടർന്നു വീണു നിന്നിലേക്ക്
മാഞ്ഞ സന്ധ്യകൾ
പിന്നെയും പുലർന്നു പോകവേ
മിഴിയിൽ നിറഞ്ഞ
മന്ദഹാസമേറ്റു വീഴവേ
വാതിലിൽ മറഞ്ഞു നിന്ന ഗന്ധമെന്റെ ശയ്യയിലേക്കു
ഓടി വന്നു നാണമവൾക്കെന്നു പറഞ്ഞു
ചാരെ നിന്ന മുല്ലകളിൽ
പാതി വിടർന്നൂ
((നീ വസന്ത കാലം
അനുരാഗ നീല വാനം
ഓർത്തു വെയ്ക്കുവാനടുപ്പമേറെയുള്ള ഗാനം))
((പൂനിലാവിൻ ചുണ്ടിൽ
പതിയുന്ന സൂര്യനാളം
താരകങ്ങൾ നാണമോടൊളിച്ചു
നിന്ന മേഘം))
((നിൻ വിര നഖങ്ങളാൽ
കോറിയിട്ട ചിത്രമായി
നിൽക്കയാണിതാ നിഴൽ
ചിലമ്പണിഞ്ഞ രാത്രി))
((നൃത്തമാടി നാമതിൽ
പുണർന്നു വീണുറങ്ങി))
((നീ വസന്ത കാലം
അനുരാഗ നീല വാനം
ഓർത്തു വെയ്ക്കുവാനടുപ്പമേറെയുള്ള ഗാനം))