A Complete Journey Through Music
Song: Noolu Poya
Artiste(s): Pradeep Kumar, Mohammed Maqbool Mansoor, Jackson Vijayan & Varun Sunil
Lyricist: Vinayak Sasikumar
Composer: Jackson Vijayan
Album: Trance
[yotuube=https://youtu.be/xUwqjU283pY]
Noolu poya nooru pattangal
Paariyodum
Vanaamaayi maari njaanithaa
Thengunnunde
Kaitthaangillaa..
Paaril..
Ekanaayi
Thaane theerttha komarakkolam
Kettiyaadi
Ennil ninnu thenju maanju poyi
Naanam polum
Maaraappellaam
Thaangi
Pokayaayi
Thalavarappaatha
Pakuthi dooratthu theernne
Njaanennaalum
Vidhikalonnonnaayi
Poruthi neengunne…
Aattunottu neytha swapnangal
Pookkumennil
Ortthu kaatthu vaadi veenu poyi
Mannil njaane
Athramel valanju poyaalum
Ethidatthum
Tholvi maathramettathilla njaan
Annuminnum
Ee panjottam
Engo..
Enthino…
((Thalavarappaatha
Pakuthi dooratthu
Theernne njaanennaalum))
((Vidhikalonnonnaayi
Poruthi neengunne…))
((Noolu poya nooru pattangal
Paariyodum))
നൂലു പോയ നൂറു പട്ടങ്ങൾ
പാറിയോടും
വാനമായി മാറി ഞാനിതാ
തേങ്ങുന്നുണ്ടെ
കൈത്താങ്ങില്ലാ..
പാരിൽ..
ഏകനായി
താനേ തീർത്ത കോമരക്കോലം
കെട്ടിയാടി
എന്നിൽ നിന്നു തേഞ്ഞു മാഞ്ഞു പോയി
നാണം പോലും
മാറാപ്പെല്ലാം
താങ്ങി
പൊകയായി
തലവരപ്പാത
പകുതി ദൂരത്തു തീർന്നേ
ഞാനെന്നാലും
വിധികളൊന്നൊന്നായി
പൊരുതി നീങ്ങുന്നേ…
ആറ്റുനോറ്റു നെയ്ത സ്വപ്‌നങ്ങൾ
പൂക്കുമെന്നിൽ
ഓർത്ത് കാത്തു വാടി വീണു പോയി
മണ്ണിൽ ഞാനേ
അത്രമേൽ വലഞ്ഞു പോയാലും
ഏതിടത്തും
തോൽവി മാത്രമേറ്റതില്ലാ ഞാൻ
അന്നുമിന്നും
ഈ പാഞ്ഞോട്ടം
എങ്ങോ..
എന്തിനോ…
((തലവരപ്പാത
പകുതി ദൂരത്തു തീർന്നേ
ഞാനെന്നാലും))
((വിധികളൊന്നൊന്നായി
പൊരുതി നീങ്ങുന്നേ…))
((നൂലു പോയ നൂറു പട്ടങ്ങൾ
പാറിയോടും))