Song: Kannaram Pothi
Artiste(s): Vijay Jesudas & Mridula Warrier
Lyricist: A Shanthakumar
Composer: Sachin Balu
Album: Bhoomiyile Manohara Swakaryam
Kannaaram potthi kalikkunna kaalatthu
Kanne neeyentethaayathalle
(Entethaayathalle)
Kaliveedu menju mayangunna neratthu
Karal paathiyariyaathe kaimaareelle
Oru naalorumikkumenna kinaavil
Oru paadu raavil urangaathirunnille
Thalayanatthumbil chumbanam vithari naam
Chundatthu madhuram vithachathalle
O…
O…
O o o
Poonkinaapputhappil neeyillennarinjittum
Poometthayethra, vaarippunarnnu naam
(Poonkinaapputhappil neeyillennarinjittum
Poometthayethra, vaarippunarnnu naam)
Poomazhayaayi naam peythu thornnille
Poomaramaayi naam, pootthulanjille
(Poomazhayaayi naam peythu thornnille
Poomaramaayi naam, pootthulanjille)
((Kannaaram potthi kalikkunna kaalatthu
Kanne neeyentethaayathalle))
Aadyaanuraagam ethra manoharam
Aadyatthe thenum vayambumalle
Aadyam nananja madhumazhayaavaan
Aadyatthe aavani pulariyumaavaam
Iniyaanu harsham, iniyaanu pulakam
Iniyo kinaavalli pookkunna raavukal
(Iniyaanu harsham, iniyaanu pulakam
Iniyo kinaavalli pookkunna raavukal)
((Kannaaram potthi kalikkunna kaalatthu
Kanne neeyentethaayathalle))
((Kaliveedu menju mayangunna neratthu
Karal paathiyariyaathe kaimaareelle
((Oru naalorumikkamenna kinaavil
Oru paadu raavil urangaathirunnille))
((Thalayanatthumbil chumbanam vithari naam
Chundatthu madhuram vithachathalle))
O…
O…
O o o
കണ്ണാരം പൊത്തി കളിക്കുന്ന കാലത്തു
കണ്ണേ നീയെന്റേതായതല്ലേ
(എന്റേതായതല്ലേ)
കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത്
കരൾ പാതിയറിയാതെ കൈമാറീല്ലേ
ഒരു നാളൊരുമിക്കുമെന്ന കിനാവിൽ
ഒരു പാടു രാവിൽ ഉറങ്ങാതിരുന്നില്ലേ
തലയണത്തുമ്പിൽ ചുംബനം വിതറി നാം
ചുണ്ടത്ത് മധുരം വിതച്ചതല്ലേ
ഓ…
ഓ…
ഓ ഓ ഓ
പൂങ്കിനാപ്പുതപ്പിൽ നീയില്ലെന്നറിഞ്ഞിട്ടും
പൂമെത്തയെത്ര, വാരിപ്പുണർന്നു നാം
(പൂങ്കിനാപ്പുതപ്പിൽ നീയില്ലെന്നറിഞ്ഞിട്ടും
പൂമെത്തയെത്ര, വാരിപ്പുണർന്നു നാം)
പൂമഴയായി നാം പെയ്തു തോർന്നില്ലേ
പൂമരമായി നാം, പൂത്തുലഞ്ഞില്ലേ
(പൂമഴയായി നാം പെയ്തു തോർന്നില്ലേ
പൂമരമായി നാം, പൂത്തുലഞ്ഞില്ലേ)
((കണ്ണാരം പൊത്തി കളിക്കുന്ന കാലത്തു
കണ്ണേ നീയെന്റേതായതല്ലേ))
ആദ്യാനുരാഗം എത്ര മനോഹരം
ആദ്യത്തേ തേനും വയമ്പുമല്ലേ
ആദ്യം നനഞ്ഞ മധുമഴയാവാൻ
ആദ്യത്തേ ആവണി പുലരിയുമാവാം
ഇനിയാണ് ഹർഷം, ഇനിയാണ് പുളകം
ഇനിയോ കിനാവള്ളി പൂക്കുന്ന രാവുകൾ
(ഇനിയാണ് ഹർഷം, ഇനിയാണ് പുളകം
ഇനിയോ കിനാവള്ളി പൂക്കുന്ന രാവുകൾ)
((കണ്ണാരം പൊത്തി കളിക്കുന്ന കാലത്തു
കണ്ണേ നീയെന്റേതായതല്ലേ))
((കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത്
കരൾ പാതിയറിയാതെ കൈമാറീല്ലേ))
((ഒരു നാളൊരുമിക്കുമെന്ന കിനാവിൽ
ഒരു പാടു രാവിൽ ഉറങ്ങാതിരുന്നില്ലേ))
((തലയണത്തുമ്പിൽ ചുംബനം വിതറി നാം
ചുണ്ടത്ത് മധുരം വിതച്ചതല്ലേ))
ഓ…
ഓ…
ഓ ഓ ഓ