A Complete Journey Through Music
Song: Pala Poovin
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Vidyasagar
Paalappoovin lolaakkunde (unde)
Ambilipponnin kaaltthalayunde (unde)
Vellikkinnam thullaarunde (hmmm unde)
Aalilakkingini kettaarunde (Unde)
Kannil kaanaa kaarmashiyunde (unde)
Mutthodu mutthani thaaliyumunde (unde)
Ninakkennodishtam koodunnunde (illillillillilleyilla)
((Paalappoovin lolaakkunde (unde)
Ambilipponnin kaaltthalayunde (unde)))
Thaalilakkumbilil manjilam
Thulliyilaalolalolaakku thullikkunungumbam
Kaaltthala melatthilikkili koottumbam
Konchiyathenthe nee
Thaalilakkumbilil manjilam
Thulliyilaalolalolaakku thullikkunungumbam
Kaaltthala melatthilikkili pookkumbam
Konchiyillonnum njaan
Kaathodu kaathoram
Aa mazhayeemazha paadi
Kannodu kannoram
Aa marameemaram pootthu
Aa malayeemala thenmala meleyoraayiram
Kaanthaari pootthu
((Paalappoovin lolaakkunde (unde)
Ambilipponnin kaaltthalayunde (unde)))
Aarumillenkilum onnumillenkilum
Ennileyennile kannikkinaavinte
Theeratthirangiya snehanilaavinte
Raajakumaariyalle
Aarumillenkilum onnumillenkilum
Ennileyennile kannikkinaavinte
Theeratthirangiya snehanilaavinte
Raajakumaaranalle
Neeyonnu thottappol
Maanasakkinnam thoovee
Melleppunarnnappol
Poovaamkurunnilayaayi njaan
Lakshanamothi kaakkatthikkili
Kannimalarkkani kootti
((Paalappoovin lolaakkunde (unde)
Ambilipponnin kaaltthalayunde (unde)
Vellikkinnam thullaarunde (hey undeda)
Aalilakkingini kettaarunde (Unde)))
((Kannil kaanaa kaarmashiyunde (unde)
Mutthodu mutthani thaaliyumunde (unde)
Ninakkennodishtam koodunnunde))
പാലപ്പൂവിൻ ലോലാക്കുണ്ടേ (ഉണ്ടേ)
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ (ഉണ്ടേ)
വെള്ളിക്കിണ്ണം തുള്ളാറുണ്ടേ (ഉം ഉണ്ടേ)
ആലിലക്കിങ്ങിണി കെട്ടാറുണ്ടേ (ഉണ്ടേ)
കണ്ണിൽ കാണാ കാർമഷിയുണ്ടേ (ഉണ്ടേ)
മുത്തോട് മുത്തണി താലിയുമുണ്ടേ (ഉണ്ടേ)
നിനക്കെന്നോടിഷ്ടം കൂടുന്നുണ്ടേ (ഇല്ലില്ലില്ലിലില്ലേയില്ല )
((പാലപ്പൂവിൻ ലോലാക്കുണ്ടേ (ഉണ്ടേ)
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ (ഉണ്ടേ)))
താളിലക്കുമ്പിളിൽ മഞ്ഞിളം
തുള്ളിയിലാലോലലോലാക്ക് തുള്ളിക്കുണുങ്ങുമ്പം
കാൽത്തള മേളത്തിലിക്കിളി കൂട്ടുമ്പം
കൊഞ്ചിയതെന്തേ നീ
താളിലക്കുമ്പിളിൽ മഞ്ഞിളം
തുള്ളിയിലാലോലലോലാക്ക് തുള്ളിക്കുണുങ്ങുമ്പം
കാൽത്തള മേളത്തിലിക്കിളി കൂട്ടുമ്പം
കൊഞ്ചിയില്ലൊന്നും ഞാൻ
കാതോടു കാതോരം
ആ മഴയീമഴ പാടി
കണ്ണോടു കണ്ണോരം
ആ മരമീമരം പൂത്തു
ആ മലയീമല തെന്മല മേലെയൊരായിരം
കാന്താരി പൂത്തു
((പാലപ്പൂവിൻ ലോലാക്കുണ്ടേ (ഉണ്ടേ)
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ (ഉണ്ടേ)))
ആരുമില്ലെങ്കിലും ഒന്നുമില്ലെങ്കിലും
എന്നിലെയെന്നിലെ കന്നിക്കിനാവിൻ്റെ
തീരത്തിറങ്ങിയ സ്നേഹനിലാവിൻ്റെ
രാജകുമാരിയല്ലേ
ആരുമില്ലെങ്കിലും ഒന്നുമില്ലെങ്കിലും
എന്നിലെയെന്നിലെ കന്നിക്കിനാവിൻ്റെ
തീരത്തിറങ്ങിയ സ്നേഹനിലാവിൻ്റെ
രാജകുമാരനല്ലേ
നീയൊന്നു തൊട്ടപ്പോൾ
മാനസക്കിണ്ണം തൂവീ
മെല്ലെപ്പുണർന്നപ്പോൾ
പൂവാംകുരുന്നിലയായി ഞാൻ
ലക്ഷണമോതി കാക്കാത്തിക്കിളി
കന്നിമലർക്കനി കൂട്ടി
((പാലപ്പൂവിൻ ലോലാക്കുണ്ടേ (ഉണ്ടേ)
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ (ഉണ്ടേ)
വെള്ളിക്കിണ്ണം തുള്ളാറുണ്ടേ (ഹേ ഉണ്ടെടാ)
ആലിലക്കിങ്ങിണി കെട്ടാറുണ്ടേ (ഉണ്ടേ)))
((കണ്ണിൽ കാണാ കാർമഷിയുണ്ടേ (ഉണ്ടേ)
മുത്തോട് മുത്തണി താലിയുമുണ്ടേ (ഉണ്ടേ)
നിനക്കെന്നോടിഷ്ടം കൂടുന്നുണ്ടേ ))