Kai Vanna Thankamalle


Song: Kaivanna Thankamalle
Artiste(s): P. Jayachandran
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Sidhartha

Kaivanna thankamalle omana
Thinkal kurunnalle
Kanneerkkinaavu pole
Achante kanneerkkurunnurangu

Karayaathurangurangu
Thaalaattaan achanilleyarikil
Aarorumillenkilum thunayaayi
Achanille ninakku

Mattaarumillenkilum ennumee
Daivamille thunaykku

Sooryane poluyaraanachante
Maanatthunarnnavane
Ambilikkunjine pol
Mukilinmel punchiri poondavane

Chembaneer poovu pole koonthalil
Poomanam thoovanam nee
Achante sankadangal maattuvaan
Odi varenamennum

Theeyil kurutthathalle en kunju
Venalil vaadaruthe
Thanalillaa paazhmaruvil
Thanal pole achanilleyarikil

Thalaraathe neeyurangu
Nenchakam vaadaathe neeyunaru
Nombara poovithalaayi njaanille
Ninne thalodiduvaan

കൈവന്ന തങ്കമല്ലേ ഓമന
തിങ്കൾ കുരുന്നല്ലേ
കണ്ണീർക്കിനാവ് പോലെ
അച്ഛന്റെ കണ്ണീർക്കുരുന്നുറങ്ങു

കരായതുറങ്ങുറങ്ങു
താലാട്ടാൻ അച്ഛനില്ലേയരികിൽ
ആരോരുമില്ലെങ്കിലും തുണയായി
അച്ഛനില്ലേ നിനക്ക്

മറ്റാരുമില്ലെങ്കിലും എന്നുമീ
ദൈവമില്ലേ തുണയ്ക്കു

സൂര്യനെ പോലുയരാനച്ചന്റെ
മാനത്തുണർന്നവനെ
അമ്പിളിക്കുഞ്ഞിനെ പോൽ
മുകിലിന്മേൽ പുഞ്ചിരി പൂണ്ടവനെ

ചെമ്പനീർ പൂവു പോലെ കൂന്തലിൽ
പൂമണം തൂവാനം നീ
അച്ഛന്റെ സങ്കടങ്ങൾ മാറ്റുവാൻ
ഓടി വരണമെന്നും

തീയിൽ കുരുത്തതല്ലേ എൻ കുഞ്ഞു
വേനലിൽ വാടരുതേ
തണലില്ലാ പാഴ്മരുവിൽ
തണൽ പോലെ അച്ഛനില്ലേയരികിൽ

തളരാതെ നീയുറങ്ങു
നെഞ്ചകം വാടാതെ നീയുണര്
നൊമ്പര പൂവിതളായി ഞാനില്ലേ
നിന്നെ തലോടിടുവാൻ

Leave a comment