Song: Vannu Pokum
Artiste(s): Mohanlal & Prithviraj
Lyricist: Madhu Vasudevan
Composer: Deepak Dev
Album: Bro Daddy
Vannu pokum, manjum thanuppum
Annum thunaykku neeyoraal
Kandu njaanum, kannil thilangum
Ullilulla kallamathrayum
Thottu neeyum, ennil minungum
Pattu pole ullorishtavum
Vannu cherum, kaaval vilakkaayi
Katthu nilkkumennumeppozhum
Parunthu pol, parannidaam
Paratthumenkilenne ente daddy bro
Marangalaayi valarnnidaam
Irumbu kottakal thakartthu thannidaam
Varilla, aarum, thadukkan, ethirkkaan
Kuthichu neenganam madichidendado
Ithaanu lokam, enikkum, ninakkum
Ithil thudichu neenthuvaan thidukkamo, hoy
O… O….
O… O…
Ethu naadum, swantham, namukkum
Koottinundu koodeyingane
Ethu medum, meyaan, kothiykkum
Thottu muttiyotti nilkkukil
Kaavalaakum, kaanaappuratthum
Ente thanneyullilulloraal
Kandu nokkaanaarum varatte
Kondu pokuvaan kodukkumo
Nuranjidaam, pathanjeedaam
Namukku vendanaleyenna maayakal
Kalikkalam, jayichidaan
Padaykku munpanaayi nee vannu nilkkumo
Ithenthu chodyam, athalle, vazhakkam
Marachu veykkaan namukku saadhyamo
Kudukku veenaal, azhichum, tharaanaayi
Adutthu thanneyennumundu njaanoraal
O… O…
O… O….
O… O….
വന്നു പോകും, മഞ്ഞും തണുപ്പും
അന്നും തുണയ്ക്കു നീയൊരാൾ
കണ്ടു ഞാനും, കണ്ണിൽ തിളങ്ങും
ഉള്ളിലുള്ള കാലമത്രയും
തൊട്ടു നീയും, എന്നിൽ മിനുങ്ങും
പട്ടു പോലെ ഉള്ളോരിഷ്ടവും
വന്നു ചേരും, കാവൽ വിളക്കായി
കാത്തു നിൽക്കുമെന്നുമെപ്പോഴും
പരുന്തു പോൽ, പറന്നിടാം
പറത്തുമെങ്കിലെന്നെ എന്റെ ഡാഡി ബ്രോ
മരങ്ങളായി വളർന്നിടാം
ഇരുമ്പു കോട്ടകൾ തകർത്ത് തന്നിടാം
വരില്ല, ആരും, തടുക്കാൻ, എതിർക്കാൻ
കുതിച്ചു നീങ്ങണം മടിച്ചിടേണ്ടടോ
ഇതാണ് ലോകം, എനിക്കും, നിനക്കും
ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കമോ, ഹോയ്
ഓ… ഓ….
ഓ… ഓ…
ഏതു നാടും, സ്വന്തം, നമുക്കും
കൂട്ടിനുണ്ട് കൂടെയിങ്ങനെ
ഏതു മേടും, മേയാൻ, കൊതിയ്ക്കും
തൊട്ടു മുട്ടിയൊട്ടി നിൽക്കുകിൽ
കാവലാകും, കാണാപ്പുറത്തും
എന്റെ തന്നെയുള്ളിലുള്ളൊരാൾ
കണ്ടു നോക്കാനാരും വരട്ടെ
കൊണ്ട് പോകുവാൻ കൊടുക്കുമോ
നിറഞ്ഞിടാം, പതഞ്ഞീടാം
നമുക്ക് വേണ്ടനാളെയെന്ന മായകൾ
കളിക്കളം, ജയിച്ചിടാൻ
പടയ്ക്കു മുൻപനായി നീ വന്നു നിൽക്കുമോ
ഇതെന്ത് ചോദ്യം, അതല്ലേ, വഴക്കം
മറച്ചു വെയ്ക്കാൻ നമുക്ക് സാധ്യമോ
കുടുക്ക് വീണാൽ, അഴിച്ചും, തരാനായി
അടുത്തു തന്നെയെന്നുമുണ്ട് ഞാനൊരാൾ
ഓ… ഓ….
ഓ… ഓ…
ഓ… ഓ….
ഓ… ഓ…