Kanda Naal


Song: Kanda Naal Mozhi Ketta Naal
Artiste(s): K.S. Harisankar & Sithara Krishnakumar
Lyricist: Rajeev Govindan
Composer: Raam Sarath
Album: Thattassery Koottam

Kanda naal mozhi ketta naal
Koottu nee manasil
Chembaka, sugandhikal
Choodi nee kanavil

Njaanum, ini neeyum
Paadum kaalam
Paadaan, padamenni
Pokaam poroo

Doore, paadum
Veenaa gaanam
Njaanum neeyum
Moolum gaanam

((Kanda naal mozhi ketta naal
Koottu nee manasil))

Oru naaloru naal izha thullippeyyum
Ila moodum kaadoram ven shilayaavaam

Inimel inimel cheru mullatthaikal
Azhakezhum cherum narupunchiri thunnum

Nee thodum poovinte
Thenezhum thaazhvaaram

Njaanum ini neeyum
Vaazhum kaalam

Doore, doore
Kaaval maanam

((Kanda naal mozhi ketta naal
Koottu nee manasil))

Pathivaayi pathivaayi mula moolum kaattil
Mazha raagam kaathorkkaam, thumbikalaavaam

Chila naal chila naal thodu meghacheppil
Jala neelam veezhum pular minnikaletthum

Njaan tharum sammaanam
Chaamaram veeshumbol

Njaanum ini neeyum
Cherum kaalam

((Doore, paadum
Veenaa gaanam
Njaanum neeyum
Moolum gaanam))

കണ്ട നാൾ മൊഴി കേട്ട നാൾ
കൂട്ടു നീ മനസ്സിൽ
ചെമ്പക, സുഗന്ധികൾ
ചൂടി നീ കനവിൽ

ഞാനും, ഇനി നീയും
പാടും കാലം
പാടാൻ, പദമെണ്ണി
പോകാം പോരൂ

ദൂരെ, പാടും
വീണാ ഗാനം
ഞാനും നീയും
മൂളും ഗാനം

((കണ്ട നാൾ മൊഴി കേട്ട നാൾ
കൂട്ടു നീ മനസ്സിൽ))

ഒരു നാളൊരു നാൾ ഇഴ തുള്ളിപ്പെയ്യും
ഇല മൂടും കാടോരം വെൺ ശിലയാവാം

ഇനിമേൽ ഇനിമേൽ ചെറു മുളത്തൈകൾ
അഴകേഴും ചേരും നറുപുഞ്ചിരി തുന്നും

നീ തൊടും പൂവിന്റെ
തേനേഴും താഴ്വാരം

ഞാനും ഇനി നീയും
വാഴും കാലം

ദൂരേ, ദൂരേ
കാവൽ മാനം

((കണ്ട നാൾ മൊഴി കേട്ട നാൾ
കൂട്ടു നീ മനസ്സിൽ))

പതിവായി പതിവായി മുള മൂളും കാറ്റിൽ
മഴ രാഗം കാതോർക്കാം, തുമ്പികളാവാം

ചില നാൾ ചില നാൾ തൊടു മേഘാച്ചെപ്പിൽ
ജല നീളം വീഴും പുലർ മിന്നികളെത്തും

ഞാൻ തരും സമ്മാനം
ചാമരം വീശുമ്പോൾ

ഞാനും ഇനി നീയും
ചേരും കാലം

((ദൂരെ, പാടും
വീണാ ഗാനം
ഞാനും നീയും
മൂളും ഗാനം))

Leave a comment