A Complete Journey Through Music
Song: Naruchiriyude Minnayam
Artiste(s): Mithun Jayaraj
Lyricist: Vinayak Sasikumar
Composer: Shaam Rahman
Album: Pranaya Vilasam
Naruchiriyude minnaayam
Kannoram kande
Nadhiyozhukana polaaro
Pinnaale vanne
Nadavazhiyude orangal
Poochoodaanenthe
Kudagarikile thoomanjo
Kannooril peythe
Manamaakayo, puthu sourabham
Pakarunnoraalathilolamaayi
Viralodithaa viral cherkkave
Aliyunnu naam pranayaardramaayi
Thanuvanittheruvil
Thinavayalkkarayil
Irunizhal cherum pole
Parichithamaakumbole
Muriyil nirayum, madhura vichaaram
Pala katha chollum pole
Parimridu thaalam pole
Irulaakilum, kanavaakilum
Ima mooduvin nira deepame
Cheruthaakilum valuthaakilum
Ini ninnilaanennomale
Etho, oranuvaadam thedi
Neeyente thanuvoram nilkke
Njan melle urukunnathenthe
Ilaneerkkuliraayi, mizhikal thammil
Pakarukayaanee choodil
Pranaya swakaaryam melle
Ninnilaayi…
Cheviyortthidaam, kothiyode naam
Priyamode nee viliyekumo
Anuvaayka than athirillini
Anuraagamaayi akamaakave
((Naruchiriyude minnaayam
Kannoram kande
Nadhiyozhukana polaaro
Pinnaale vanne))
നറുചിരിയുടെ മിന്നായം
കണ്ണോരം കണ്ടേ
നദിയൊഴുകണ പോലാരോ
പിന്നാലെ വന്നേ
നടവഴിയുടെ ഓരങ്ങൾ
പൂചൂടാനെന്തേ
കുടകരികിലെ തൂമഞ്ഞോ
കണ്ണൂരിൽ പെയ്തേ
മനമാകയോ, പുതു സൗരഭം
പകരുന്നൊരാളതിലോലമായി
വിരലോടിതാ വിരൽ ചേർക്കവേ
അലിയുന്നു നാം പ്രണയാർദ്രമായി
((നറുചിരിയുടെ മിന്നായം
കണ്ണോരം കണ്ടേ
നദിയൊഴുകണ പോലാരോ
പിന്നാലെ വന്നേ))
((നടവഴിയുടെ ഓരങ്ങൾ
പൂചൂടാനെന്തേ
കുടകരികിലെ തൂമഞ്ഞോ
കണ്ണൂരിൽ പെയ്തേ))
തണുവണിത്തെരുവിൽ
തിനവയൽക്കരയിൽ
ഇരുനിഴൽ ചേരും പോലെ
പരിചിതമാകുമ്പോലെ
മുറിയിൽ നിറയും, മധുര വിചാരം
പല കഥ ചൊല്ലും പോലെ
പരിമൃദു താളം പോലെ
ഇരുളാകിലും, കനവാകിലും
ഇമ മൂടുവിൻ നിറ ദീപമേ
ചെറുതാകിലും വലുതാകിലും
ഇനി നിന്നിലാണെന്നോമലേ
ഏതോ, ഒരനുവാദം തേടി
നീയെന്റെ തണുവോരം നിൽക്കേ
ഞാൻ മെല്ലെ ഉരുകുന്നതെന്തേ
ഇളനീർക്കുളിരായി, മിഴികൾ തമ്മിൽ
പകരുകയാണീ ചൂടിൽ
പ്രണയ സ്വകാര്യം മെല്ലെ
നിന്നിലായി…
ചെവിയോർത്തിടാം, കൊതിയോടെ നാം
പ്രിയമോടെ നീ വിളിയേകുമോ
അനുവായ്ക തൻ അതിരില്ലിനി
അനുരാഗമായി അകമാകവേ
((നറുചിരിയുടെ മിന്നായം
കണ്ണോരം കണ്ടേ
നദിയൊഴുകണ പോലാരോ
പിന്നാലെ വന്നേ))