Etho Nidra Than


Song: Etho Nidra Than
Artiste(s): K.J. Jesudas & Sujatha Mohan / Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Composer: Raveendran
Album: Ayal Katha Ezhuthukayanu

Etho… nidra than
Ponmayilppeeliyil
Ezhu varnangalum neertthi
Thalirilatthumbil ninnuthirum
Mazhayude ekaantha sangeethamaayi
Mridupadamode
Madhumanthramode

Annennarikil vannuvenno..
Enthe njaanarinjeela…
Njaanarinjeelaa…

((Etho… nidra than
Ponmayilppeeliyil))

Aa vazhiyoratthu
Annaardramaam sandhyayil
Aavanippoovaayi nee ninnuvenno

Hmm…. Hmm..

((Aa vazhiyoratthu
Annaardramaam sandhyayil
Aavanippoovaayi nee ninnuvenno))

Kurunira thazhukiya kaattinodannu nin
Ullam thurannuvenno
Arumayaam aamoha ponthoovalokkeyum
Pranayanilaavaayi pozhinjuvenno

((Enthe njaanarinjeela…
Njaanarinjeelaa…))

((Etho… nidra than
Ponmayilppeeliyil))

Ee mulam thandil
Churannoren paattukal
Paalaazhiyaayi nenchil nirachuvenno..

Hmm…. Hmm..

((Ee mulam thandil
Churannoren paattukal
Paalaazhiyaayi nenchil nirachuvenno..))

Athiloorumamrithakanangal kortthu nee
Annum kaatthirunnenno
Akathaaril kurukiya venpraakkalokkeyum
Anuraaga doothumaayi parannuvenno

((Enthe njaanarinjeela…
Njaanarinjeelaa…))

((Etho… nidra than
Ponmayilppeeliyil
Ezhu varnangalum neertthi
Thalirilatthumbil ninnuthirum
Mazhayude ekaantha sangeethamaayi
Mridupadamode
Madhumanthramode))

((Enthe njaanarinjeela…
Njaanarinjeelaa…))

ഏതോ… നിദ്ര തൻ
പൊൻമയിൽപ്പീലിയിൽ
ഏഴു വർണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായി
മൃദുപദമോടെ
മധുമന്ത്രമോടെ

അന്നെന്നരികിൽ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീലാ…
ഞാനറിഞ്ഞീലാ…

((ഏതോ… നിദ്ര തൻ
പൊൻമയിൽപ്പീലിയിൽ))

ആ വഴിയോരത്തു
അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായി നീ നിന്നുവെന്നോ

ഹൂം…. ഹൂം..

((ആ വഴിയോരത്തു
അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായി നീ നിന്നുവെന്നോ))

കുറുനിര തഴുകിയ കാറ്റിനോടാണു നിൻ
ഉള്ളം തുറന്നുവെന്നോ
അരുമയാം ആമോഹ പൊൻതൂവലൊക്കെയും
പ്രണയനിലാവായി പൊഴിഞ്ഞുവെന്നോ

((എന്തേ ഞാനറിഞ്ഞീലാ…
ഞാനറിഞ്ഞീലാ…))

((ഏതോ… നിദ്ര തൻ
പൊൻമയിൽപ്പീലിയിൽ))

ഈ മുളം തണ്ടിൽ
ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായി നെഞ്ചിൽ നിറച്ചുവെന്നോ..

ഹൂം…. ഹൂം..

((ഈ മുളം തണ്ടിൽ
ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായി നെഞ്ചിൽ നിറച്ചുവെന്നോ..))

അതിലോരുമമൃതകങ്ങൾ കോർത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗ ദൂതുമായി പറന്നുവെന്നോ

((എന്തേ ഞാനറിഞ്ഞീലാ…
ഞാനറിഞ്ഞീലാ…))

((ഏതോ… നിദ്ര തൻ
പൊൻമയിൽപ്പീലിയിൽ
ഏഴു വർണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായി
മൃദുപദമോടെ
മധുമന്ത്രമോടെ))

((എന്തേ ഞാനറിഞ്ഞീലാ…
ഞാനറിഞ്ഞീലാ…))

Leave a comment